കോവിഡ് മരണം: ബിപിഎല്‍ കുടുംബത്തിന് മാസം 5000 രൂപ സഹായം

0

ബിപിഎല്‍ വിഭാഗത്തിലുള്ളവര്‍ കോവിഡ് മൂലം മരിച്ചാല്‍ കുടുംബത്തിന് നിലവിലെ ധനസഹായങ്ങള്‍ക്ക് പുറമേ മാസം 5,000 രൂപ വീതം 3 വര്‍ഷത്തേക്ക് നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. പണം ബാങ്ക് അക്കൗണ്ടിലെത്തിക്കും. ക്ഷേമ / ഇതര പെന്‍ഷനും മരിച്ചയാളുടെ വരുമാനവും സഹായത്തിന് തടസ്സമല്ല.മരിച്ചയാള്‍ സംസ്ഥാനത്തിനോ രാജ്യത്തിനോ പുറത്താണെങ്കിലും കുടുംബം സംസ്ഥാനത്ത് സ്ഥിര താമസമാണെങ്കില്‍ ആനുകൂല്യം ലഭിക്കും. അപേക്ഷിച്ച് 30 ദിവസത്തിനകം ആനൂകൂല്യം ലഭിച്ചുതുടങ്ങും.

ഒറ്റ പേജിലുള്ള ലളിതമായ അപേക്ഷാ ഫോം തയാറാക്കും. അപേക്ഷിച്ച് 30 ദിവസത്തിനകം ആനൂകൂല്യം ലഭിച്ചുതുടങ്ങും. കുടുംബത്തില്‍ സര്‍ക്കാര്‍ ജീവനക്കാരോ ആദായനികുതി നല്‍കുന്നവരോ ഇല്ലെന്നു വില്ലേജ് ഓഫിസര്‍ ഉറപ്പാക്കണം. അപേക്ഷകരെ ഓഫിസില്‍ വിളിച്ചുവരുത്തില്ല.

Leave A Reply

Your email address will not be published.

error: Content is protected !!