കുരുതി കൊടുക്കുന്നത് സ്വന്തം ചരിത്രത്തെ പി.സി. ഉണ്ണി ചെക്കന്
വോട്ടിന് വേണ്ടി കോണ്‍ഗ്രസും ബിജെപി യും കുരുതി കൊടുക്കുന്നത് സ്വന്തം ചരിത്രത്തെയെന്ന് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ റെഡ്ഫ്ലാഗ് സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണി ചെക്കന്.വടക്കന്‍ മേഖല ജാഥക്ക് മാനന്തവാടിയില്‍ നല്കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പി.ജി. വിജയന് അദ്ധ്യക്ഷത വഹിച്ചു. എ.എന്‍.സലീം കുമാര്‍, കെ.എന്‍. മോഹനന് , ഗോപിദാസ് കാട്ടുങ്കല്‍, അനൂപ് കുന്നേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.