ഇന്ന് വൈകിട്ട് 5 മണി മുതല്‍ അപേക്ഷ നല്‍കാം. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു.പരീക്ഷ നടത്തുന്ന നഗരങ്ങളുടെ എണ്ണം 155 ല്‍ നിന്ന് 198 ആക്കിയിട്ടുണ്ട്. പൂര്‍ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പരീക്ഷ.
നേരത്തെ ജെഇഇ പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 5ന് നടക്കും എന്ന തരത്തില്‍ വ്യാജ പ്രചാരണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തള്ളി പിഐബി രംഗത്തെത്തിയിരുന്നു.