നേരിനൊപ്പം ജയലക്ഷ്മിക്കൊപ്പം വിദ്യാത്ഥികള്‍ മഹാറാലി നടത്തി
നേരിനൊപ്പം ജയലക്ഷ്മിക്കൊപ്പം എന്ന മുദ്രാവാക്യമുയര്‍ത്തി മാനന്തവാടി നിയോജകമണ്ഡലം യു.ഡി.എസ്.എഫ് കമ്മിറ്റി നേതൃത്വത്തില്‍ വിദ്യാത്ഥികള്‍ മാനന്തവാടിയില്‍ മഹാറാലി നടത്തി. എരുമത്തെരുവില്‍ നിന്ന് ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച മഹാറാലി മാനന്തവാടി മൈസൂര്‍ റോഡില്‍ സമാപിച്ചു.കര്‍ണാടക എം.എല്‍.എ.യു.ടി ഖാദര്‍ റാലി ഉദ്ഘാടനം ചെയ്തു
നിയോജക മണ്ഡലത്തില്‍ നിന്ന് നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
.യു.ഡി.എസ്.എഫ് ചെയര്‍മാന്‍ സുശോഭ് ചെറുകുമ്പം അധ്യക്ഷനായിരുന്നു.
മാനന്തവാടി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ജയലക്ഷ്മി മുഖ്യഅതിഥിയായി . യുഡിഎസ്എഫ് കണ്‍വീനര്‍മുത്തലിബ് ദ്വാരക, അമല്‍ ജോയി, ഷൈജല്‍, തുടങ്ങിയവര്‍നേതൃത്വം നല്‍കി.