എല്‍.എം.ടി.സി ട്രയിനീസ് ഹോസ്റ്റലിന്റെ ശിലാസ്ഥാപനവും, വയനാട് ജില്ലാ മൃഗസംരക്ഷണ മേഖല നൂതന പദ്ധതി രൂപീകരണ ശില്പശാലയും നടത്തി. ബത്തേരി മുനിസിപ്പല്‍ ടൗള്‍ ഹാളില്‍ പരിപാടിയുടെ മന്ത്രി ശ്രീമതി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ എല്ലാ ബ്ലോക്കുകളിലും രാത്രി ആംബുലന്‍സ്, എല്ലാ ജില്ലകളിലും ടെലി മെഡിസിന്‍ യൂണിറ്റ്, സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങിയവ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ അധ്യക്ഷനായി.
കര്‍ഷക പ്രതിനിധികള്‍, ജനപ്രതിനിധികള്‍, ക്ഷീരസംഘം പ്രസിഡന്റുമാര്‍, വെറ്റിനറി സര്‍വ്വകലാശാലയിലെയും, മൃഗസംരക്ഷണ വകുപ്പിലെയും, ക്ഷീര വികസന വകുപ്പിലെയും ഉദ്യോഗസ്ഥര്‍ , വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.