പ്രായം വെറുമൊരു നമ്പര്‍; വയനാട് ടു കാശ്മീര്‍, യാത്രകള്‍ ഇവിടെ അവസാനിക്കില്ലെന്ന് ഇവര്‍

0

ബുള്ളറ്റില്‍ കാശ്മീരില്‍ പോയി തിരിച്ചെത്തിയ ത്രില്ലിലാണ് മാനന്തവാടിയിലെ ദമ്പതികള്‍.
വിന്‍സെന്റ്ഗിരിയിലെ 64 കാരനായ മണ്ടിയപ്പുറം കുഞ്ഞലവിയും ഭാര്യ ഹാജിറയുമാണ് ബുളളറ്റില്‍ കാശ്മീരിലേക്ക് പോയി തിരിച്ചെത്തിയത്. കഠിനമായ തണുപ്പിനെ അതിജീവിച്ച് നീണ്ട പാതകള്‍ താണ്ടിയ ഇവര്‍ പറയുന്നു, യാത്രകള്‍ ഇവിടെ അവസാനിക്കില്ലെന്ന്.

പ്രവാസിയായ മകള്‍ നിഷാദ് മാസങ്ങള്‍ക്ക് മുന്‍പ് നാട്ടിലെത്തിയപ്പോള്‍ ഇന്ത്യയിലെ 18 സംസ്ഥാനങ്ങള്‍ ബുള്ളറ്റില്‍ ചുറ്റിസഞ്ചരിച്ചിരുന്നു. മകന്‍ ബുള്ളറ്റില്‍ കറങ്ങിയ ത്രില്ലില്‍ പിതാവ് കുഞ്ഞലവിയും ഭാര്യ ഹാജിറയും ബുള്ളറ്റില്‍ കാശ്മീര്‍ കാണാന്‍ തിരിച്ചത്. പ്രായത്തിന്റെ വിഷമതയൊന്നും ഇരുവര്‍ക്കും യാത്രയ്ക്ക് ഒരു തടസവുമായില്ല. 57 ദിവസം കൊണ്ട് 9679 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഇരുവരും തിരിച്ചെത്തിയത്.

കാശ്മീര്‍ ഉള്‍പ്പെടെ രാജ്യത്തെ 17 സംസ്ഥാനങ്ങളും ഇവര്‍ കണ്ടു കഴിഞ്ഞു. 29800 രൂപയുടെ പെട്രോള്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ ചിലവഴിച്ചാണ് കാഴ്മീര്‍ യാത്രയ്ക്കായ് മുടക്കിയത്. അസാധ്യമായ തണുപ്പും ഒപ്പം ദുര്‍ഘട വഴികളിലൂടെയുമുള്ള ബുള്ളറ്റ് യാത്ര ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത അനുഭവമാണെന്ന് ഇരുവരും പറയുന്നു.

മാനന്തവാടിയില്‍ ബുള്ളറ്റ് വര്‍ക്ക് ഷോപ്പ് നടത്തുകയും നിരവധി തവണ ബുള്ളറ്റില്‍ രാജ്യം ചുറ്റി കണ്ടതുമായ പ്രദീപാണ് ഇത്തരമൊരു യാത്രയ്ക്ക് ദമ്പതികളെയും മകനെയും പ്രേരിപ്പിച്ചത്. തിരിച്ചെ
ത്തുന്നതും കാത്ത് കുഞ്ഞലവിയുടെ ബന്ധുകളും പ്രദീപിന്റെ വര്‍ക്ക് ഷോപ്പില്‍ എത്തിയിരുന്നു.ശരീരവും മനസും തളര്‍ത്തിയില്ലെങ്കില്‍ ഇനിയും ഇത്തരം യാത്രകള്‍ തുടരുമെന്നും കുഞ്ഞലവി വ്യക്തമാക്കി.

 

Leave A Reply

Your email address will not be published.

error: Content is protected !!