സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നതോടെ വോട്ടര്‍മാരെ നേരില്‍ കാണാന്‍ മുതിര്‍ന്ന നേതാക്കള്‍ മുതല്‍ അംഗങ്ങള്‍ വരെ പങ്കാളികളാകുന്ന ഗൃഹസന്ദര്‍ശനം ഇന്നുതുടങ്ങും.ഇളകി നില്‍ക്കുന്ന വോട്ടുകള്‍ ഉറപ്പിക്കാന്‍ കൂടുതല്‍ ജനപിന്തുണ ആര്‍ജിക്കാനും ഈ നീക്കത്തിലൂടെ സാധിക്കുമെന്നാണ് സിപിഎം സെക്രട്ടറിയേറ്റിന്റെ പ്രതീക്ഷ.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ലോക്കല്‍ തലംവരെയുള്ള റാലികള്‍ പൂര്‍ത്തിയാക്കി വരികയാണ്.സ്ഥാനാര്‍ത്ഥികള്‍ രണ്ടുമൂന്നു തവണ ഓരോ പ്രദേശങ്ങളിലും എത്തി വോട്ടര്‍മാരെ കണ്ടു. മണ്ഡല തല റാലികളും പൂര്‍ത്തിയാക്കി സ്ഥാനാര്‍ത്ഥികള്‍ പര്യടന രംഗത്ത് തുടരുമ്പോള്‍ പ്രവര്‍ത്തകര്‍ പരമാവധി വോട്ടര്‍മാരെ വീട്ടിലെത്തി കാണാനാണ് തീരുമാനിച്ചിരിക്കുന്നത്. ശബരിമല വിഷയം വിശദീകരിക്കാനും ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനും സിപിഎം നേതാക്കള്‍ ഗൃഹ സന്ദര്‍ശനം നടത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അംഗങ്ങള്‍ ഒന്നാകെ സന്ദര്‍ശനം നടത്തുന്നത് ആദ്യമാണ.് പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ ഉള്‍പ്പെടെ നേതാക്കള്‍ ഇനിയുള്ള ദിവസങ്ങളില്‍ എവിടെയാണ് ഉള്ളത് ആ പ്രദേശങ്ങളിലെ വീടുകള്‍ കയറും.