മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്

0

പൊലീസിനെതിരെ പലതരം പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി വിളിച്ച പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്. വൈകിട്ട് മൂന്നരയ്ക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ മുതല്‍ സംസ്ഥാന പൊലീസ് മേധാവി വരെയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം.

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോണ്‍സണ്‍ മാവുങ്കലിനോടൊപ്പമുള്ള സേനയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ പുറത്തു വന്നതോടെ പൊലീസ് പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതടക്കമുള്ള വിവാദ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായേക്കും. അടിക്കടിയുണ്ടാകുന്ന പൊലീസ് വീഴ്ചയില്‍ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തുമോ എന്നതാണ് നിര്‍ണായകം.പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് മോന്‍സണ്‍ മാവുങ്കല്‍ അറസ്റ്റിലായതിന് പിന്നാലെയാണ് പൊലീസ് ബന്ധം സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നത്. മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ, ഡിഐജി സുരേന്ദ്രന്‍, ഐ.ജി ലക്ഷ്മണ്‍ ഉള്‍പ്പെടെയുള്ളവര്‍ മോന്‍സണിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. മോന്‍സണിനെതിരായ കേസ് അട്ടിമറിക്കാന്‍ ഐ.ജി ലക്ഷ്മണ്‍ ഇടപെട്ടതായിട്ടുള്ള ആരോപണവും ഇതിനിടെ ഉയര്‍ന്നിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!