ലഹരി വിരുദ്ധ ഓപ്പണ്‍ സംവാദം ശ്രദ്ദേയം

0

 

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബത്തേരി ഡോണ്‍ ബോസ്‌കോ കോളജ് ഡ്രീം വയനാടിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ഓപ്പണ്‍ സംവാദം ശ്രദ്ദേയം. ലഹരി കവരുന്ന യുവത്വം എന്ന വിഷയത്തില്‍ ചോദ്യങ്ങളും ഉത്തരങ്ങളുമായി വിദ്യാര്‍ത്ഥികളും,എക്സൈസ് പൊലിസും,കോളജ് അധികൃതരും അണിനിരന്നപ്പോള്‍ ലഹരിക്കെതിരെയുള്ള പോരാട്ടംകൂടിയായി സംവാദം മാറി.സ്വതന്ത്രമൈതാനിയിലായിരുന്നു സംവാദം സംഘടിപ്പിച്ചു.
നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ഡ്രീം പ്രൊജക്ട് ഡയറക്ടറും കോളജ് പ്രിന്‍സിപ്പാളുമായ ഡോ. ഫാ. കെ പി ജോണ്‍സണ്‍ അധ്യക്ഷനായിരുന്നു.

സുല്‍ത്താന്‍ബത്തേരി ഡോണ്‍ബോസ്‌കോ കോളജിലെ ലഹരിവിമുക്ത സമൂഹമെന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന ഡ്രീംവയനാടിന്റെ നേതൃത്വത്തിലാണ് സ്വതന്ത്രമൈതാനിയില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ലഹരികവരുന്ന യുവത്വം എന്നിവിഷയത്തില്‍ ഓപ്പണ്‍ സംവാദം സംഘടിപ്പിച്ചത്. പരിപാടി നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭയില്‍ ഏതെങ്കിലും വ്യാപാരസ്ഥാപനങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള ലഹരിപദാര്‍ഥങ്ങള്‍ വിറ്റതായി തെളിഞ്ഞാല്‍ ആ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ കൗണ്‍സില്‍ ഒറ്റക്കെട്ടായി തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. സുല്‍ത്താന്‍ബത്തേരി എ എസ് ഐ സണ്ണിജോസഫ്, എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ബാബുരാജ്, ഡ്രീം കോര്‍ഡിനേറ്റര്‍ സിറില്‍ ജിയോ ജേക്കബ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഡോണ്‍ബോസ്‌കോ കോളജ്, അസംപ്ഷന്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗത്തിന്റെ പ്രശ്നങ്ങളെ കുറിച്ച് ഇത് നിരോധിക്കുന്നതിന്റെ നിയമത്തെ കുറിച്ചുമെല്ലാം അധികൃതരോടെ ചോദ്യങ്ങള്‍ ചോദിച്ചു. വയനാട് വിഷന്‍ ന്യൂസ് റീഡറും അവതാരകനുമായ മുഹമ്മദ് റാഷിദ് സംവാദപരിപാടിയില്‍ മോഡറേറ്ററായിരുന്നു. ലഹരിക്കെതിരെ ഒറ്റക്കെട്ടായി പോരാടാമെന്ന പ്രതിജ്ഞയോടെയാണ് സംവാദം അവസാനിപ്പിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!