സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കെഎസ്ആര്‍ടിസി തുടങ്ങുന്ന ബസ് ഓണ്‍ ഡിമാന്‍ഡ് (ബോണ്ട്) സര്‍വീസുകളില്‍ 50 വിദ്യാര്‍ഥികള്‍ക്കു യാത്ര ചെയ്യാം.ആയിരത്തിലേറെ സ്‌കൂളുകള്‍ അപേക്ഷ നല്‍കിയെന്നു മന്ത്രി ആന്റണി രാജു.ദിവസം ആകെ 100 കിലോമീറ്റര്‍ വരെ ഓടുന്നതിന് 7500 രൂപയാണു നിരക്ക്. 101120 കിലോമീറ്ററിന് 8000 രൂപ, 121140 കിലോമീറ്ററിന് 8500 രൂപ, 141 160 കിലോമീറ്ററിന് 9000 രൂപ വീതം നല്‍കണം.സ്‌കൂള്‍ അധികൃതര്‍ ഒരു മാസത്തെ തുക മുന്‍കൂറായി നല്‍കണം. സ്‌കൂളിന്റെ ബോര്‍ഡ് വച്ചായിരിക്കും സര്‍വീസ്.
ബസില്‍ വിദ്യാര്‍ഥികളെ സഹായിക്കാന്‍ സ്‌കൂള്‍ ജീവനക്കാരെ നിയോഗിച്ചാല്‍ അവര്‍ക്ക് സൗജന്യയാത്ര അനുവദിക്കും. മടക്കയാത്രയ്ക്കും പാസ് അനുവദിക്കും.27,218 സ്‌കൂള്‍ ബസുകളില്‍ 2828 എണ്ണത്തിന് ഫിറ്റ്‌നസ് പരിശോധന നടത്തിയെന്നു മന്ത്രി അറിയിച്ചു.1622 ബസുകള്‍ക്കു സര്‍ട്ടിഫിക്കറ്റ് നല്‍കി. കെഎസ്ആര്‍ടിസി വര്‍ക്ഷോപ്പുകളില്‍ സ്‌കൂള്‍, കോളജ് ബസുകളുടെ അറ്റകുറ്റപ്പണി നടത്താം. കുട്ടനാട് പോലെയുള്ള മേഖലകളില്‍ ബോട്ട് സമയം സ്‌കൂള്‍ സമയത്തിനനുസരിച്ചു ക്രമീകരിക്കും.