ചിറക്കര സ്വദേശി വസന്തയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം.
മാനന്തവാടി: തൊഴില്‍ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരം തോട്ടം തൊഴിലാളിയും,ചിറക്കര സ്വദേശിയുമായ കൂടാന്‍വീട്ടില്‍ വസന്തയ്ക്ക്.ചിറക്കരയിലെ സ്വകാര്യ എസ്‌റ്റേറ്റില്‍ 25 വര്‍ഷത്തോളം താത്കാലിക ജോലിയും,കഴിഞ്ഞ 13 വര്‍ഷത്തോളം സ്ഥിര ജോലിയും ചെയ്തുവരികയാണ് 54 കാരിയായ വസന്ത.തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ അധ്യക്ഷനായുള്ള സമിതിയാണ് വസന്തയെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക. സജീവ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകയായ വസന്ത ഐ.എന്‍.ടി.യു.സിയുടെ താലൂക്ക് കമ്മിറ്റി അംഗവുമാണ്. പരേതനായ രാധാകൃഷ്ണന്റെ ഭാര്യയായ വസന്ത തന്റെ 82 വയസ്സോളം പ്രായമായ പിതാവിനൊപ്പമാണ് താമസിച്ച് വരുന്നത്. സബിത ഏക മകളാണ്.കടകളില്‍ ജോലി ചെയ്യുന്നവര്‍, ചുമട്ടുതൊഴിലാളികള്‍, ഗാര്‍ഹിക ജോലി ചെയ്യുന്നവര്‍ തുടങ്ങി 15 മേഖലയിലുള്ളവര്‍ക്കാണ് സര്‍ക്കാര്‍ തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരം നല്‍കുന്നത്. ഫെബ്രുവരി 5 വെള്ളിയാഴ്ച തിരുവനന്തപുരത്ത് വെച്ചാണ് അവാര്‍ഡ് വിതരണം ചെയ്യുന്നത്.