കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന ജന ചേതന യാത്രയ്ക്ക് പടിഞ്ഞാറത്തറയിലെ സ്വീകരണം നല്‍കി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ സുധീര്‍ ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജോസ് അധ്യക്ഷനായിരുന്നു. അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍ അകറ്റാന്‍ ശാസ്ത്ര വിചാരം പുലരാന്‍ എന്ന വിഷയത്തില്‍ വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സി കെ രവീന്ദ്രന്‍ വിശദീകരണം നല്‍കി.
ജാഥാ ക്യാപ്റ്റന്‍ എ കെ മത്തായി, സി എം സുമേഷ്, എം ദിവാകരന്‍, അബ്ദുറഹിമാന്‍, ജോസഫ് മാസ്റ്റര്‍, സനല്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ജന ചേതന യാത്രയ്ക്ക് ജില്ലയിലെ വിവിധയിടങ്ങളില്‍ സ്വീകരണം നല്‍കി.