18 വയസ് മുതലുള്ളവരുടെ കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്; അവ്യക്തത തുടരുന്നു

0

പുതിയ കേന്ദ്ര വാക്‌സിനേഷന്‍ നയത്തിന്റെ ഭാഗമായി നാളെ മുതല്‍ ആരംഭിക്കേണ്ട 18നും 45 നും ഇടയില്‍ പ്രായമായവരുടെ കുത്തിവയ്പ് സംബന്ധിച്ച അവ്യക്തത തുടരുന്നു.
സംസ്ഥാനത്ത് 18 വയസ് മുതലുള്ളവര്‍ക്ക് കുത്തിവയ്‌പ്പെടുക്കാന്‍ കാത്തിരിക്കേണ്ടി വരും.

രജിസ്‌ട്രേഷന്‍ തുടരുന്നുണ്ടെങ്കിലും അധിക വാക്‌സിന്‍ സംസ്ഥാനത്ത് എത്താത്തതും വാക്‌സിന്‍ വിലയ്ക്ക് വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് നടപടിയാകാത്തതും കുത്തിവയ്പ്പ് വൈകിപ്പിക്കും. കൊവിന്‍ ആപ്പ് വഴിയുള്ള രജിസ്‌ട്രേഷനിലും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

18 കഴിഞ്ഞവര്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ രണ്ടു ഡോസ് വാക്‌സിനും സൗജന്യമാക്കി ഉത്തരവിറക്കിയെങ്കിലും പുതുക്കിയ കേന്ദ്രനയ പ്രകാരം സംസ്ഥാനത്തിന് വാക്‌സിന്‍ വില കൊടുത്ത് വാങ്ങണം.സ്വകാര്യ ആശുപത്രികളും നിര്‍മാതാക്കളില്‍ നിന്നും നേരിട്ട് വാക്‌സിന്‍ വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് അറുനൂറിലധികം കേന്ദ്രങ്ങളില്‍ ഇന്നും വാക്‌സിനേഷന്‍ തുടരും. നാല് ലക്ഷം ഡോസ് വാക്‌സിനാണ് സ്റ്റോക്കുള്ളത്. ഒരു ലക്ഷം ഡോസ് കൂടി ഇന്നെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.രണ്ടാം ഡോസ് എടുക്കേണ്ടവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് വിതരണം.

Leave A Reply

Your email address will not be published.

error: Content is protected !!