സംരംഭകര്‍ക്ക് പരാതികള്‍ അറിയിക്കാം

0

 

വ്യവസായ സംരംഭകര്‍ക്ക് അതുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും അധികൃതരെ അറിയിക്കാനുള്ള സൗകര്യമൊരുക്കി വ്യവസായ വാണിജ്യ വകുപ്പ്. ‘ചാറ്റ് വിത്ത് മിനിസ്റ്റര്‍’ എന്നു പേരിട്ട പരിപാടിയുടെ ഉദ്ഘാടനം മന്ത്രി പി.രാജീവ് നിര്‍വഹിച്ചു. സംരംഭകര്‍ക്ക് പരാതികളും അന്വേഷണങ്ങളും 9846441445 എന്ന നമ്പറിലേക്കു വാട്‌സാപ് സന്ദേശമായി അയയ്ക്കാം. എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ അയയ്ക്കാം. സന്ദേശം ലഭിച്ചാല്‍ ജില്ലാതല റിസോഴ്‌സസ് പഴ്‌സന്‍മാരും വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥരും അടങ്ങുന്ന സംവിധാനത്തിലൂടെ പരിഹാര നടപടികള്‍ സ്വീകരിക്കും. പരാതികള്‍ പരിഹരിക്കുന്നതിനും ഇതു സംബന്ധിച്ചു സംരംഭകര്‍ക്ക് ഉചിതമായ മറുപടി നല്‍കുന്നതിനും പരമാവധി 7 ദിവസത്തെ സമയ പരിധി ആണ് നിശ്ചയിച്ചിരിക്കുന്നത്. ഒരു വര്‍ഷം കൊണ്ട് സമയപരിധി 48 മണിക്കൂറാക്കാനാണു ശ്രമം.

Leave A Reply

Your email address will not be published.

error: Content is protected !!