പാചക വാതക സിലിണ്ടറിന് വിലകൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിച്ചത് 26 രൂപ

0

പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി. വീട്ടാ വശ്യങ്ങള്‍ക്കുള്ള ഗാര്‍ഹിക സിലിണ്ടറിന് 26 രൂപ യാണ് കൂട്ടിയത്. വിലവര്‍ധനവ് ഇന്ന് മുതല്‍ പ്രാബ ല്യത്തില്‍ വരും. ഇതോടെ സിലിണ്ടറിന് 726 രൂപ നല്‍കേണ്ടിവരും. ഡിസംബറിലാണ് ഇതിന് മുന്‍പ് പാചക വാതകത്തിന് വില കൂട്ടിയത്. കേന്ദ്ര ബജ റ്റിന് ശേഷമുള്ള ആദ്യ വിലവര്‍ധനവാണിത്.

അതിനിടെ, സാധാരണക്കാരുടെ ജീവിതത്തില്‍ ഇടി ത്തീ പോലെ ഇന്ന് പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചിട്ടുണ്ട്. പെട്രോളിന് 29 പൈസയും ഡീസ ലിന് 30 പൈസയുമാണ് ഇന്നും കൂട്ടിയത്. കൊച്ചി യിലെ ഇന്നത്തെ പെട്രോള്‍ വില 86 രൂപ 75 പൈസ യായി. ഡീസലിന് ഇന്ന് 80 രൂപ 97 പൈസയായി. കോഴിക്കോട് പെട്രോളിന് 86 രൂപ 80 പൈസയും, ഡീസലിന് 81 രൂപ 06 പൈസയുമാണ്. തിരുവന ന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 88 രൂപ 63 പൈ സയും ഡീസലിന് 82 രൂപ 70 പൈസയുമാണ്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ധന വില ഇത്രയധികം കൂടുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!