സൂരറൈ പോട്ര് ഓസ്‌കാറിലേക്ക് സൂര്യയും അപര്‍ണ്ണയും മത്സരിക്കും

0

സുധാ കൊംഗാര സംവിധാനം ചെയ്ത സൂര്യ നായകനും അപര്‍ണ ബാലമുരളി നായികയുമായി എത്തിയ തമിഴ് ചിത്രം സൂരറൈ പോട്ര് ഓസ്‌കാറില്‍ മത്സരിക്കും. ജനറല്‍ കാറ്റഗറിയില്‍ ആയിരിക്കും ചിത്രം മത്സരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. മികച്ച നടന്‍, മികച്ച നടി ,മികച്ച സംവിധായകന്‍ അടക്കമുള്ള വിഭാഗങ്ങളിലേക്ക് ചിത്രം മത്സരിക്കും എന്ന് ചിത്രത്തിലെ സഹ നിര്‍മാതാവായ രാജശേഖര്‍ പാണ്ഡ്യനാണ് അറിയിച്ചത് .കുറഞ്ഞ ചെലവില്‍ സാധാരണക്കാര്‍ക്ക് വിമാനത്തില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ഗോപിനാറിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് സൂരറൈ പോട്ര് .കൊവിഡ് പ്രതിസന്ധികള്‍ ഉള്ളതിനാല്‍ ഓസ്‌കാറിന് അയയ്ക്കാന്‍ സാധിക്കുന്ന സിനിമകള്‍ക്കുള്ള നിയമങ്ങളില്‍ പല മാറ്റങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. ഇതോടെയാണ് ഓടിടി പ്ലാറ്റ്‌ഫോമില്‍ റിലീസിന് എത്തിയ ചിത്രത്തിന് മത്സരിക്കാന്‍ അവസരമൊരുങ്ങിയത്. ജൂറി അംഗങ്ങള്‍ക്കായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഷോ സംഘടിപ്പിക്കുകയാണ് സാധാരണ പതിവ് .എന്നാല്‍ ഇക്കുറി ഓസ്‌കാര്‍ നടപടികളെല്ലാം വിര്‍ച്വലാണ് .സിനിമയുടെ ലിങ്ക് അയച്ച ശേഷം ജൂറി അംഗങ്ങള്‍ ചിത്രം ഓണ്‍ലൈനായി കാണും

Leave A Reply

Your email address will not be published.

error: Content is protected !!