ഓണ്‍ലൈന്‍ റമ്മി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കമ്പനികളുടെ ബ്രാന്‍ഡ് അംബാസിഡര്‍ മാരായ നടി തമ്മന്ന,നടന്‍ അജുവര്‍ഗീസ് ,ക്രിക്കറ്റ് താരം വിരാട് കോഹ്ലി എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.ഹര്‍ജിയില്‍ പ്രതികരണം അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ റമ്മിയിലൂടെ പണം നഷ്ടപ്പെട്ട് നിരവധി പേര്‍ ജീവനൊടുക്കി സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയിലെ ഹര്‍ജി. കഴിഞ്ഞദിവസം ഓണ്‍ലൈന്‍ റമ്മികളിച്ച് പണം നഷ്ടമായ തില്‍ മനംനൊന്ത് തിരുവനന്തപുരത്ത് യുവാവ് ജീവനൊടുക്കിയിരുന്നു തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി വിനീത് മരിച്ചത് 21 ലക്ഷം രൂപയാണ് യുവാവിന് നഷ്ടമായത്.
Sign in
Sign in
Recover your password.
A password will be e-mailed to you.