ജില്ലാ കലോത്സവത്തിന് പ്രൗഡഗംഭീര തുടക്കം

0

 

41-ാമത് റവന്യു ജില്ലാ സ്‌കൂള്‍ കലാമേള ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.സമ്മാനങ്ങളെക്കാള്‍ ആത്മനിര്‍വൃതിയുടെയും കൂടിയാവണം കലോത്സവങ്ങളെന്നും സംഷാദ് മരക്കാര്‍.ഉദ്ഘാടന സമ്മേളനത്തിന് വിശിഷ്ടാഥികള്‍ക്ക് സ്വാഗതമേകുമ്പോള്‍ പുസ്തകങ്ങള്‍ നല്‍കിയത് ഇത്തവണത്തെ മേളയിലെ പ്രത്യേകതയാണ്.ചടങ്ങില്‍ മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി അധ്യക്ഷയായിരുന്നു. ഇന്റര്‍നാഷണല്‍ ഡ്രം ഫെസിലിറ്റേറ്റര്‍ ഡോ. ശ്യാം സൂരജ് വിശിഷ്ടാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ സിജോ ഇളങ്കുന്നപ്പുഴ, സ്റ്റാര്‍ സിംഗര്‍ റണ്ണര്‍ അപ്പര്‍ അഖില്‍ ദേവ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറര്‍ കെ.ശശി പ്രഭ തുടങ്ങി ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികള്‍, നഗരസഭ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!