പി.സി. ജോര്‍ജിന്റെ അറസ്റ്റ് അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള  കടന്നുകയറ്റം; കെ. സുരേന്ദ്രന്‍

0

 

പി.സി. ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരളത്തിലെ അറിയപ്പെടുന്ന മുതിര്‍ന്ന രാഷ്ട്രീയ നേതാവിനെ ഒരു പ്രസംഗത്തിന്റെ പേരില്‍ പുലര്‍ച്ചെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത് മൂന്ന് മണിക്കൂര്‍ ദൂരെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്നത് പിണറായി സര്‍ക്കാറിന്റെ ഫാസിസ്റ്റ് സമീപനത്തിനുള്ള തെളിവാണെന്നും സുരേന്ദ്രന്‍.കല്‍പ്പറ്റയില്‍ മാധ്യമങ്ങളെ കണ്ട് സംസാരികുയായിരുന്നു അദ്ദേഹം

മുസ്ലിം മത മൗലികവാദികള്‍ വര്‍ഗീയ വിഷം ചീറ്റിയിട്ടും ഒരു നടപടിയും എടുക്കാത്ത സര്‍ക്കാറിന്റെ ഇരട്ടത്താപ്പാണ് പി.സി. ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്തതോടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാമിക വര്‍ഗീയ ശക്തികള്‍ക്ക് എന്തും പറയാം, എന്തും ചെയ്യാം. എന്നാല്‍ ആരും ഇതിനെതിരെ പ്രതികരിക്കരുതെന്നാണ് പിണറായി പറയുന്നത്. അത് അംഗീകരിച്ചു തരാന്‍ ബി.ജെ.പി തയാറല്ല -സുരേന്ദ്രന്‍ പറഞ്ഞു.ജിഹാദികള്‍ക്ക് മുമ്പില്‍ മുട്ടിലിഴയുന്ന സര്‍ക്കാര്‍ ഹൈന്ദവ – ക്രൈസ്തവ നേതാക്കളെ വേട്ടയാടുകയാണ്. ഇടത് സര്‍ക്കാറിന്റെ ജനാധിപത്യവിരുദ്ധ സമീപനത്തിനെതിരെ ബി.ജെ.പി ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയാണ് പി.സി. ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്. അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ പങ്കെടുത്ത് നടത്തിയ വിദ്വേഷ പ്രസംഗത്തെ തുടര്‍ന്ന് നിരവധി പരാതികള്‍ ലഭിച്ചതോടെയാണ് പൊലീസ് പി.സി. ജോര്‍ജിനെതിരെ കേസെടുത്തത്.

Leave A Reply

Your email address will not be published.

error: Content is protected !!