വിജയ് ചിത്രം മാസ്റ്റര്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് വെള്ളിയാഴ്ച.

0

വിജയ്‌യും വിജയ് സേതുപതിയും തകര്‍ത്തഭിനയിച്ച ചിത്രം മാസ്റ്റര്‍ ആമസോണ്‍ പ്രൈമില്‍ റീലിസ് ചെയ്യുന്നു. ജനുവരി 29 ന് ചിത്രം ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്.തിയറ്ററുകളിലെത്തി 17 ദിവസം പിന്നിടുമ്പോഴാണ് മാസ്റ്റര്‍ ഓടിടി പ്ലാറ്റ്‌ഫോമില്‍ എത്തുന്നത് .പൊങ്കല്‍ റിലീസായി ജനുവരി 13നാണ് മാസ്റ്റര്‍ തിയേറ്ററുകളിലെത്തിയത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഉജ്ജ്വല വരവേല്‍പ്പാലാണ് ചിത്രത്തിന് ലഭിച്ചത.് റിലീസ് ചെയ്തു ദിവസങ്ങള്‍ക്ക് പിന്നാലെ ചിത്രം 100 കോടി ക്ലബ്ബില്‍ കയറിയിരുന്നു. റെക്കോര്‍ഡ് കളക്ഷന്‍ നേടിയെടുത്ത ചിത്രത്തിന് ആഗോള നേട്ടം 220 കോടി പിന്നിട്ടു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാളവിക മോഹന്‍ ആണ് നായിക

Leave A Reply

Your email address will not be published.

error: Content is protected !!