സംസ്ഥാനത്ത് അഞ്ച് വര്‍ഷത്തിനുള്ളില്‍ അതിദാരിദ്ര്യം തുടച്ച് നീക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. അതിദാരിദ്ര്യം തുടച്ചു നീക്കാന്‍ സര്‍ക്കാര്‍ തിരിച്ചറിയല്‍ പ്രക്രിയ ആരംഭിച്ചു കഴിഞ്ഞുവെന്ന് ധനമന്ത്രി സഭയില്‍ അറിയിച്ചു. സംസ്ഥാനത്തെ ഓരോ പട്ടിക വര്‍ഗ കുടുംബത്തിനും ഒരു ഉപജീവന സംരംഭം നടപ്പാക്കുന്നതിന് സഹായം നല്‍കുന്ന പദ്ധതി ആവിഷ്‌കരിക്കും. വിവിധ ഏജന്‍സികളുടെ പ്രതിനിധകള്‍ കൂടി ഉള്‍പ്പെടുന്ന ഒരു ജനകീയ കമ്മിറ്റി ഉപജീവന പദ്ധതികള്‍ തയാറാക്കുവാന്‍ സഹായിക്കും.പദ്ധതി പുരോഗമിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ തുക ഗഡുക്കളായി നല്‍കും. ഊരുകളില്‍ താമസിക്കുന്ന തെരഞ്ഞെടുക്കപ്പെടുന്ന കുടുംബങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ സഹായം ലഭിക്കും. ഈതിനായി 10 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയത്.
യുവതലമുറയെ കേരളത്തില്‍ തന്നെ നിലനിര്‍ത്തണമെന്ന് ധനമന്ത്രി.കേരളത്തിലെ യുവതലമുറയെ രാജ്യം വിട്ട് പോകാതെ കേരളത്തില്‍ തന്നെ നിലനിര്‍ത്താന്‍ കഴിയണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മികച്ച തൊഴില്‍ സാഹചര്യങ്ങളും മെച്ചപ്പെട്ട ജീവിതാന്തരീക്ഷവും നല്‍കിയാല്‍ ഏറ്റവും കൂടുതല്‍ പേര്‍ ജീവിക്കാന്‍ തെരഞ്ഞെടുക്കുന്ന നാടായി കേരളം മാറുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.ഒരു വര്‍ഷം ഒരു വിദ്യാര്‍ത്ഥിക്ക് വേണ്ടി സര്‍ക്കാര്‍ നീക്കിവയ്ക്കുന്നത് ഏകദേശം 50000 രൂപയാണ്. ഇതിന്റെ ഇരട്ടിയാണ് ഉന്നത വിദ്യാഭ്യാസ വിദ്യാര്‍ത്ഥികള്‍ക്കായി മാറ്റിവയ്ക്കുന്നത്. ഇത്തരത്തില്‍ വലിയ നിക്ഷേപം നടത്തി സര്‍ക്കാര്‍ വിദ്യാഭ്യാസം നല്‍കുന്ന യുവതലമുറയെ പരമാവധി കേരളത്തില്‍ തന്നെ നിലനിര്‍ത്താന്‍ ശ്രമിക്കണം. അതിനായി തൊഴിലൊരുക്കാന്‍ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കണം. ആധുനിക തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരെ പുറത്ത് നിന്ന് സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാന്‍ കഴിയണം.
വര്‍ഷം മുഴുവന്‍ അനുകൂല കാലാവസ്ഥയുള്ള നാടാണ് കേരളം. മെച്ചപ്പെട്ട തൊഴിലവസരങ്ങളും ജീവിത സാഹചര്യങ്ങളും നല്‍കി കേരളത്തിലെ യുവതലമുറയെ നമ്മുടെ നാട്ടില്‍ തന്നെ നിലനിര്‍ത്തണം. ഇത്തരം മുന്‍ഗണനകളെയാണ് നവകേരളം ലക്ഷ്യം വയ്ക്കുന്നത്. 2023 മെയ് മാസത്തോടെ സംസ്ഥാനത്ത് ഡിജിറ്റല്‍ സയന്‍സ് പാര്‍ക് ലാഭിക്കും. ഐടി രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. പുതിയ പാര്‍ക്കുകള്‍ക്കുള്ള സ്ഥലം കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. കണ്ണൂര്‍ ഐടി പാര്‍ക്കിന്റെ നിര്‍മാണം ഈ വര്‍ഷം തന്നെ ആരംഭിക്കും’ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.