കൊയിലേരി റോഡ് പണി: പി.ഡബ്ല്യു.ഡി.എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ ഓഫീസിലേക്ക് മാര്‍ച്ച്
കൊയിലേരി റോഡ് പണി മെല്ലെ പോക്ക് ആക്ഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ മാനന്തവാടി പി.ഡബ്ല്യു. ഡി.എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.ബാബു ഫിലിപ്പ് കുടക്കച്ചിറ ഉദ്ഘാടനം ചെയ്തു. ഷാജി തോമസ് അധ്യക്ഷനായിരുന്നു.
48 കോടിക്ക് ഹൈടെക്ക് റോഡായി ടെണ്ടര്‍ നല്‍കിയ മാനന്തവാടി കൊയിലേരി കൈതക്കല്‍ റോഡ് അധികൃതരുടെ അനാസ്ഥ മൂലം പാതിവഴിയില്‍ നിര്‍മ്മാണം ഇഴയുകയാണ്. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ എക്‌സി.എഞ്ചിനിയറുമായി നടത്തിയ ചര്‍ച്ചയില്‍ കൈതക്കല്‍ മുതല്‍ വള്ളിയൂര്‍ക്കാവ് വരെ ഭാഗം ഫെബ്രുവരി 28ന് മുമ്പായി ഫസ്റ്റ് ലെയര്‍ ടാറിംഗ് തീര്‍ക്കുമെന്നും, എല്ലാ തിങ്കളാഴ്ചയും ആക്ഷന്‍ കമ്മിറ്റിയുമായി റോഡ് നിര്‍മ്മാണം അവലോകനം ചെയ്യുമെന്നും അസി.എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ രേഖാമൂലം ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു