ബഫര്‍സോണ്‍ ഉത്തരവിനെതിരെ ബഹുജനപ്രക്ഷോഭത്തിനൊരുങ്ങുന്നു

0

 

വന്യജീവിസങ്കേതത്തിനുചുറ്റും ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ നിര്‍ബന്ധമാക്കിയ ഉത്തരവിനെതിരെ സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ ബഹുജനപ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി ഈ മാസം 16ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ടൗണ്‍ഹാളില്‍ ബഹുജനങ്ങളെ പങ്കെടുപ്പിച്ച സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും.നഗരസഭയുടെ സമീപസ്ഥ പഞ്ചായത്തുകളിലെ ജങ്ങളുടെ പങ്കാളിത്തവും കണ്‍വെന്‍ഷനില്‍ ഉറപ്പാക്കാനും തീരുമാനിച്ചു.

സുല്‍ത്താന്‍ ബത്തേരിയെയാണ് ബഫര്‍സോണ്‍ ഉത്തരവ് കൂടുതലായി ബാധിക്കുക എന്നതിനാല്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരെയും കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിന്നായി നഗരസഭയുടെ നേതൃത്വത്തില്‍ ക്ഷണിക്കും. നഗരസഭയുടെ സമീപസ്ഥ പഞ്ചായത്തുകളിലെ ജങ്ങളുടെ പങ്കാളിത്തവും കണ്‍വെന്‍ഷനില്‍ ഉറപ്പാക്കാനും തീരുമാനിച്ചു. നഗരസഭ കേസില്‍ കക്ഷിചേരുന്നതിന്ന് നിയമോപദേശം തേടുന്നതിനും യോഗത്തില്‍ തീരുമാനിച്ചു സര്‍വ്വകക്ഷിയില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ ഉത്തരവ് നടപ്പിലായാല്‍ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും ഇതിനെതിരെ ശക്തമായ ജനകീയ സമരങ്ങള്‍ ഉയര്‍ന്നുവരേണ്ടതിനെകുറിച്ചും സംസാരിച്ചു.ഉത്തരവിനെതിരെ ഉണ്ടാവുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണയും പ്രഖ്യാപിച്ചു. ഉത്തരവ് പിന്‍വലിക്കുകയും ഇളവുവരുത്തുകയോ ചെയ്യുന്നതുവരെ സമരം ശക്തമായി തുടരണമെന്നും യോഗത്തില്‍ പങ്കെടുത്തുവര്‍ പറഞ്ഞു. ടൗണ്‍ഹാളില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് അധ്യക്ഷനായി. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാര്‍, കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, വിവിധ സംഘടന പ്രതിനിധികളും പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!