ചെമ്മാട് ആദിവാസി ഊരിലെ മാതനെതിരെ അതിക്രമം നടത്തിയവര്‍ക്കെതിരെ വധശ്രമത്തിന് കേസ് എടുക്കണമെന്ന് ആദിവാസി ഗോത്ര മഹാസഭ ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൊടും ക്രുരത കാട്ടിയ പ്രതികള്‍ക്ക് രക്ഷപ്പെടാനുളള പഴുതുകള്‍ തുറന്ന് നല്‍കുന്ന വിധമാണ് എഫ്.ഐ.ആര്‍. തയ്യാറാക്കിയിട്ടു ഇത്. ഭാരതിയ ന്യായ സംഹിതയുടെ 109-ാം വകുപ്പായിരുന്നു യഥാര്‍ത്ഥത്തില്‍ ചാര്‍ത്തേണ്ടിയിരുന്നത്. കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന വകുപ്പുകള്‍ ഉള്‍പ്പെടുത്തുകയും യുദ്ധകാലാടിസ്ഥാനത്തില്‍ കുറ്റപത്രം നല്‍കി വിചാരണ പൂര്‍ത്തിയാക്കുകയും വേണമെന്ന് സ്റ്റേറ്റ് കോഡിനേറ്റര്‍ എം. ഗീതാനന്ദന്‍, രമേശന്‍ കൊയാലിപ്പുര, ഗോപാലന്‍ മരിയ നാട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.