യുവ സഭയൊരുക്കി യൂത്ത് ലീഗ്
കണിയാമ്പറ്റ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി യുവസഭ സംഘടിപ്പിച്ചു. ചടങ്ങില്‍ ത്രിതല പഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് സ്വീകരണം നല്‍കി.ജനപക്ഷ വികസന കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുകയും ചെയ്തു.ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.ലുഖ്മാനുല്‍ ഹക്കീം അദ്ധ്യക്ഷനായിരുന്നു.യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി ഇസ്മായില്‍ മുഖ്യ പ്രഭാഷണം നടത്തി.
ഭരണ സമിതികള്‍ പദ്ധതി ആസൂത്രണം ചെയ്യുന്ന ഘട്ടത്തില്‍ ലഹരിമുക്ത ഗ്രാമങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതി കൂടി ഒരുക്കണമെന്ന് യുവ സഭ ആവശ്യപ്പെട്ടു..കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ കെയംതൊടി മുജീബ് മുഖ്യാതിഥിയായിരുന്നു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ്, മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് വി പി യൂസഫ്,പനമരം ബ്ലോക്ക്പഞ്ചായത്ത് വൈസ്പ്രസിഡണ്ട് കാട്ടി അബ്ദുള്‍ഗഫൂര്‍, കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് കമലാ രാമന്‍,ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ ബി നസീമ എന്നിവര്‍ സംസാരിച്ചു