‘പ്രായപൂര്‍ത്തിയാവാത്ത മുസ്ലിം പെണ്‍കുട്ടിക്കു സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാം’; ഉത്തരവ് സുപ്രീം കോടതി പരിശോധിക്കും –

0

പ്രായപൂര്‍ത്തിയാവാത്ത മുസ്ലിം പെണ്‍കുട്ടിക്കു സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്ന പഞ്ചാബ് ഹരിയാന ഹൈക്കോടതി ഉത്തരവിന് എതിരായ അപ്പീല്‍ സുപ്രീം കോടതി പരിഗണിക്കും. ഗൗരവമേറിയ വിഷയമാണ് ഇതെന്നും വിശദമായി പരിശോധിക്കുമെന്നും ജസ്റ്റിസുമാരായ എസ്‌കെ കൗള്‍, അഭയ് എസ് ഒക്ക എന്നിവര്‍ അടങ്ങിയ ബെഞ്ച് പറഞ്ഞു.

പഞ്ചാബ് ഹരിയാന ഹൈക്കോടതി ഉത്തരവിന് എതിരെ ദേശീയ ബാലാവകാശ കമ്മിഷനാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ ഗുരുതരമായ നിയമ പ്രശ്‌നങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് കമ്മിഷനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ഇതിനോടു യോജിച്ച ബെഞ്ച് അമിക്കസ് ക്യൂറിയായി സീനിയര്‍ അഭിഭാഷകന്‍ രാജശേഖര്‍ റാവുവിനെ നിയമിച്ചു. കേസില്‍ നവംബര്‍ ഏഴിനു വാദം കേള്‍ക്കും.

പത്താന്‍കോട്ടെ ദമ്പതികള്‍ നല്‍കിയ ഹര്‍ജിയില്‍, ജൂണ്‍ 13ന് ആണ് ഹൈക്കോടതി വിധി പറഞ്ഞത്. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം കഴിച്ച ദമ്പതികള്‍ സുരക്ഷ തേടിയാണ് കോടതിയെ സമീപിച്ചത്. ഇവര്‍ക്കു സുരക്ഷ നല്‍കാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള ഉത്തരവിലാണ്, വിവാദമായ പരാമര്‍ശങ്ങള്‍ അടങ്ങിയത്.

ഉത്തരവിനെ പരാമര്‍ശങ്ങള്‍ അടിയന്തരമായി സ്റ്റേ ചെയ്യാന്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടെങ്കിലും വിശദമായി പരിശോധിക്കാമെന്ന് സുപ്രീം കോടതി പ്രതികരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!