അന്‍പത്തിയഞ്ചിന സ്‌പൈസസ് ഉല്‍പ്പന്നങ്ങളുമായി കോട്ടത്തറ സ്‌ക്കൂള്‍
അന്‍പത്തിയഞ്ചിന സ്‌പൈസസ് ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദനം ചെയ്ത് മാതൃകയാവുകയാണ് കോട്ടത്തറ ജി.എച്ച്.എസ്സ് സ്‌ക്കൂള്‍.ഇന്ത്യയില്‍ തന്നെ ആകെ 6 സ്ഥാപനങ്ങള്‍ക്കാണ് സ്‌പെസസ് ബോര്‍ഡിന്റെ കീഴില്‍ ഈ പദ്ധതി നടപ്പിലാക്കാന്‍ അനുമതി ലഭിച്ചിരിക്കുന്നത്.ഈ അംഗീകാരവും ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയാണ് സ്‌ക്കൂള്‍ അധികൃതരും വിദ്യാര്‍ത്ഥികളും. ഏകദേശം 6 ലക്ഷം രൂപ വകയിരുത്തിയാണ് ഇവര്‍ കൃഷി ആരംഭിച്ചിരിക്കുന്നത്.കൂടാതെ കുരുമുളക് വള്ളി ,കറിവേപ്പില തുടങ്ങിയവ കുട്ടികള്‍ തന്നെ തയ്യാറാക്കി വീടുകളിലും എത്തിക്കുന്നുണ്ട്.
സ്‌ക്കൂളിലെ സുനില്‍ മാഷാണ് ഇതിന് മുഖ്യനേതൃത്വം നല്‍കുന്നത്. കാപ്പി, കുരുമുളക്, മല്ലി, ജീരകം, കറിവേപ്പില, പൊതിന, പച്ച മുളക് ഇനങ്ങള്‍ തുടങ്ങി അന്‍പത്തിയഞ്ചോളം ഇനങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത്.പ്രകൃതി സൗഹാര്‍ദം നിലനിര്‍ത്തി വളരെ സന്തോഷത്തോടെ കൃഷി പരിപാലിക്കാനായി വിദ്യാര്‍ത്ഥികളോടൊപ്പം അദ്ധ്യാപകരും കൂടെ തന്നെ ഉണ്ട്.