രാജ്യത്ത് എട്ടുമുതല്‍ 12 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ കൊവിഡ് വാക്സിനേഷന്‍ നടപടി വേഗത്തിലാക്കണമെന്ന് എയിംസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേറിയ. കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ.രണ്‍ദീപ് ഗുലേറിയ പറഞ്ഞു.കുട്ടികളിലെ പ്രതിരോധ ശേഷി മുതിര്‍ന്നവരുടേതില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ കൊവിഡ് വാക്സിന്റെ ലഭ്യത അനുസരിച്ച് കുട്ടികള്‍ക്ക് വാക്സിന്‍ വിതരണം ചെയ്യുന്ന നടപടികള്‍ വേഗത്തിലാക്കണം. അതില്‍ തന്നെ അസുഖങ്ങളുള്ള കുട്ടികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണം. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ അടുത്ത മാര്‍ഗം അതാണ്. എയിംസ് മേധാവി പറഞ്ഞു.
കൊവിഡിനെതിരായ പോരാട്ടം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും എയിംസ് ഡയറക്ടര്‍ ഓര്‍മപ്പെടുത്തി. അടുത്ത ആറാഴ്ച മുതല്‍ എട്ടാഴ്ച വരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ് വരുത്താനാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ സ്‌കൂള്‍ തുറക്കുന്നതില്‍ അടുത്ത ഘട്ടം തീരുമാനിക്കാനും വാക്സിനേഷന്‍ നടപടികള്‍ വിലയിരുത്താനും ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി ബുധനാഴ്ച യോഗം ചേര്‍ന്നിരുന്നു.