പ്ലാസ്റ്റിക് നിരോധനം ഇന്നു മുതല്‍ ലംഘിച്ചാല്‍ 50,000 വരെ പിഴ

0

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് രാജ്യത്ത് ഇന്നു മുതല്‍ നിരോധനം. നിരോധിത ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടിയുണ്ടാകും. തുടക്കത്തില്‍ 10,000 രൂപ മുതല്‍ 50,000 രൂപവരെ പിഴയാണ് ശിക്ഷ. കുറ്റം ആവര്‍ത്തിച്ചാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കും.സംസ്ഥാനത്ത് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ഉത്പന്നങ്ങള്‍ക്ക് പുറമെ 2020 ജനുവരി, ഫെബ്രുവരി, മെയ് മാസങ്ങളിലായി സംസ്ഥാന പരിസ്ഥിതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവുകള്‍ പ്രകാരമുളള ഉത്പന്നങ്ങള്‍ക്കും നിരോധനത്തിന്റെ പരിധിയില്‍ വരും.

നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗവും ഉത്പാദനവും തടയാന്‍ പ്രത്യേക കണ്ട്രോള്‍ റൂമുകളും, എന്‍ഫോഴ്‌സമെന്റ് സ്‌ക്വാഡുകളും രൂപീകരിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് അറിയിച്ചു.

മിഠായി സ്റ്റിക്, പ്ലാസ്റ്റിക് സ്റ്റിക്കോട് കൂടിയ ഇയര്‍ ബഡ്സുകള്‍, പ്ലാസ്റ്റിക് ഐസ്‌ക്രീം സ്റ്റിക്, ബലൂണിലെ പ്ലാസ്റ്റിക്ക് സ്റ്റിക്, മധുര പലഹാരങ്ങള്‍-ക്ഷണക്കത്തുകള്‍-സിഗരറ്റ് പാക്കറ്റുകള്‍ എന്നിവ പൊതിയുന്ന പ്ലാസ്റ്റിക് ഫിലിം, പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍, ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ക്കായി ഉളളവ ഒഴികെയുള്ള പ്ലാസ്റ്റിക്ക് ഗാര്‍ബേജ് ബാഗുകള്‍ , ഏകോപയോഗ പ്ലാസ്റ്റിക് മേശവിരിപ്പുകള്‍, പ്ലേറ്റുകള്‍, കപ്പുകള്‍, തെര്‍മോക്കോള്‍/സ്റ്റെറോഫോം ഉപയോഗിച്ചുളള അലങ്കാര വസ്തുക്കളും.

പ്ലേറ്റുകള്‍, ടംബ്ലറുകള്‍, ഏകോപയോഗ പ്ലാസ്റ്റിക് നിര്‍മ്മിത സ്പൂണ്‍, ഫോര്‍ക്ക്, സ്ട്രോ, സ്റ്റീറര്‍, പ്ലാസ്റ്റിക്ക് ആവരണമുളള പേപ്പര്‍ കപ്പ്, പ്ലേറ്റ്, ബൗളുകള്‍, ഇല, ബാഗുകള്‍, പ്ലാസ്റ്റിക്ക് കൊടിതോരണങ്ങള്‍, പിവിസി ഫ്ളെക്സുകള്‍, പ്ലാസ്റ്റിക്ക് കോട്ടഡ് തുണി, പോളിസ്റ്റര്‍, നൈലോണ്‍, കൊറിയന്‍ തുണി ബാനറുകള്‍, കുടിവെളള പൗച്ചുകള്‍, 500 മില്ലി ലിറ്ററില്‍ താഴെയുള്ള PET/PETE കുടിവെള്ളക്കുപ്പികള്‍, ബ്രാന്‍ഡ് ചെയ്യാത്ത ജ്യൂസ് പാക്കറ്റുകള്‍, പഴങ്ങളും പച്ചകറികളും പാക്ക് ചെയ്യുന്ന പ്ലാസ്റ്റിക്ക് പാക്കറ്റുകള്‍ എന്നിവയാണ് സംസ്ഥാനത്ത് നിരോധനത്തിന്റെ പരിധിയില്‍ വരുക.

 

Leave A Reply

Your email address will not be published.

error: Content is protected !!