ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതിയിലേക്കുള്ള വനിതാ സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന അംഗങ്ങളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.
1. വികസനകാര്യം: ഉഷാ തമ്പി (പുല്‍പ്പള്ളി ഡിവിഷന്‍)
2. പൊതുമരാമത്ത്: ബീനാ ജോസ് (മുള്ളന്‍കൊല്ലി ഡിവിഷന്‍)
3. ആരോഗ്യ വിദ്യാഭ്യാസം: മീനാക്ഷി രാമന്‍ (തവിഞ്ഞാല്‍ ഡിവിഷന്‍)
4. ക്ഷേമ കാര്യം: സിന്ധു ശ്രീധരന്‍ (മീനങ്ങാടി ഡിവിഷന്‍).
ബീന ജോസ് എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. നോമിനേഷന്‍ നല്‍കിയ രണ്ടു പേര്‍ക്കും തുല്യവോട്ട് ലഭിച്ചതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് ഉഷാ തമ്പി, സിന്ധു ശ്രീധരന്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടത്. മീനാക്ഷി രാമന്‍ ഒരു വോട്ടിന്റെ് ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഒരു വോട്ട് അസാധുവായിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ പി.പി.ഇ കിറ്റ് ധരിച്ചാണ് ജുനൈദ് കൈപ്പാണി വോട്ടു ചെയ്യാനെത്തിയത്.
ധനകാര്യ സ്ഥിരംസമിതിയിലേക്ക് ആരും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാത്തതിനാല്‍ തെരഞ്ഞെടുപ്പ് നടന്നില്ല. ഈ സ്ഥിരം സമിതിയിലേക്കും മറ്റു സ്ഥിരംസമിതികളിലെ പൊതുവിഭാഗത്തി ലേക്കുമുള്ള തെരഞ്ഞെടുപ്പ് 15ന് രാവിലെ 11 മണിക്ക് നടക്കും. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന തെര ഞ്ഞെടുപ്പ്- നറുക്കെടുപ്പ് പ്രക്രിയക്ക് വരണാ ധികാരിയായ എ.ഡി.എം ഇന്‍ചാര്‍ജ് ഇ. മുഹമ്മദ് യൂസൂഫ് നേതൃത്വം നല്‍കി.