പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗകാര്‍ക്ക് പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍
പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്കായി പുതിയ പദ്ധതി ആസൂത്രണം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. ഡയറ ക്ട് ക്യാഷ് ട്രാന്‍സ്ഫര്‍ പദ്ധതി നടപ്പാക്കാനൊരുങ്ങു കയാണ് കേന്ദ്രസര്‍ക്കാര്‍.നീതി ആയോഗിന്റെ നിര്‍ദേശം സ്വീകരിച്ചാണ് പുതിയ നടപടിക്കൊരുങ്ങുന്നത്. ബ്രസിലിന്റെ ബോള്‍സാ ഫാമിലിയ മാത്യകയാക്കിയാണ് ഡയറക്ട് ക്യാഷ് ട്രാന്‍സ്ഫര്‍ പദ്ധതി നടപ്പിലാക്കുക.സ്‌കൂളുകളില്‍ പോകുന്ന വാക്‌സിനു കള്‍ സ്വീകരിച്ച കുട്ടികളുടെ മാതാപിതക്കള്‍ക്ക് ആണ് പദ്ധതി പ്രകാരമുള്ള സഹായം ലഭിക്കുകയുള്ളു.മാസം വരുമാനം 5000 ത്തില്‍ താഴെ ആയിരിക്കണമെന്നും നിബന്ധനയുണ്ട്. പദ്ധതി യുടെ ഭാഗമായി 40,000 കോടി ഇപ്രകാരം നല്‍കാനാണ് തീരു മാനം. സബ്‌സിഡികളുടെ രൂപത്തില്‍ അല്ലാതെ അര്‍ഹരായ വര്‍ക്ക് നേരിട്ട് പണം നല്‍കുന്ന പദ്ധതിയാണ് ഡയറക്ട് ക്യാഷ് ട്രാന്‍സ്ഫര്‍.