കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ സല്യൂട്ട് സ്വീകരിക്കും.ജനുവരി 26 ന് രാവിലെ ഒമ്പതു മണിയക്കാണ് ചടങ്ങുകള്‍ ആംഭിക്കുക.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച നടക്കുന്ന പരേഡില്‍ നാല് പ്ലാറ്റൂണുകള്‍ അണിനിരക്കും. പോലീസിന്റെ രണ്ട് പ്ലാറ്റൂണുകളും എക്‌സൈസ്, ഫോറസ്റ്റ് എന്നിവരുടെ ഓരോ പ്ലാറ്റൂണുകളുമാണ് പങ്കെടുക്കുന്നത്. പരേഡിന് മുന്നോടിയായി ജനുവരി 24 നും 25 നും റിഹേഴ്‌സല്‍ നടത്തും.സാംസ്‌ക്കാരിക പരിപാടികള്‍ ഓണ്‍ലൈനായിട്ടാണ് നടത്തുക.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന ചടങ്ങിലേക്ക് പൊതുജന ങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങള്‍ ഉള്‍പ്പെടെ പരമാവധി 50 പേരെയാണ് ചടങ്ങില്‍ പ്രവേശിപ്പിക്കുക. എല്ലാവരെയും പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്‌കാനിംഗിന് വിധേയമാക്കും. തദ്ദേശസ്ഥാപനങ്ങളിലും മറ്റ് ഓഫീസുകളിലും നടക്കുന്ന റിപ്ലബ്ലിക് ദിനാഘോഷ പരിപാടികള്‍ക്ക് പരമാവധി 25 പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുളളുവെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഗ്രീന്‍ പ്രോട്ടോകോള്‍ ചടങ്ങിലുടനീളം കര്‍ശനമായി പാലിക്കണം. പ്ലാസ്റ്റിക് പതാകകള്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്.
കളക്ട്രേറ്റില്‍ ചേര്‍ന്ന മുന്നൊരുക്ക യോഗത്തില്‍ ജില്ലാ കളക്ടര്‍ എ.ഗീത അധ്യക്ഷത വഹിച്ചു. എ.ഡി.എം. എന്‍.ഐ ഷാജു, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.