അധ്യാപക കൂടിക്കാഴ്ച്ച

0

അധ്യാപക കൂടിക്കാഴ്ച്ച

വാകേരി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ലൈവ് സ്റ്റോക്ക് മാനേജ്മന്റ്, മെഡിക്കല്‍ ലാബ് ടെക്നീഷന്‍ വിഭാഗത്തിലേക്ക് അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ മെയ് 29 ന് രാവിലെ 11.30 ന് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍ – 04936 229296

ഗസ്റ്റ് അധ്യാപക നിയമനം

കല്‍പ്പറ്റ ഗവ കോളെജില്‍ ഹിസ്റ്ററി, ഫിസിക്‌സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോഴിക്കോട് ഉപഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം മെയ് 28 ന് രാവിലെ 10 ന് കോളെജ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

കല്‍പ്പറ്റ ഗവ കോളെജില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, കെമിസ്ട്രി, ഹിന്ദി വിഭാഗത്തിലേക്ക് ഗസ്റ്റ് അധ്യാപരെ നിയമിക്കുന്നു. കോഴിക്കോട് ഉപഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി മെയ് 29 ന് രാവിലെ 10 ന് കോളെജ് ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍- 04936 204569.

നിയമനം

മാനന്തവാടി ഗവ കോളെജ് ഹോസ്റ്റലുകളില്‍ നൈറ്റ് വാച്ച്മാനെ നിയമിക്കുന്നു. എക്‌സ് സര്‍വീസ് വിഭാഗക്കാര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റഉുമായി മെയ് 30 ന് രാവിലെ 10.30 ന് കോളജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍- 04935 240351

Leave A Reply

Your email address will not be published.

error: Content is protected !!