ശബരിമലയില്‍ തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തര്‍ക്ക് കൊവിഡ് പരിശോധനയ്ക്ക് വിപുലമായ സംവിധാനം ഒരുക്കി ആരോഗ്യ വകുപ്പ്. നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ കൊവിഡ് ടെസ്റ്റിനുളള വിസ്‌ക് സൗകര്യം ലഭ്യമാണ്. തീര്‍ത്ഥാടകര്‍ക്ക് ആന്റിജന്‍ പരിശോധനയാണ് വിസ്‌കുകളില്‍ നടത്തുന്നത്. 20 മിനിട്ടിനുള്ളില്‍ ഫലം ലഭിക്കും.
കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം ഇല്ലാത്ത തീര്‍ത്ഥാ ടകര്‍, കച്ചവടക്കാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി നിലയ്ക്ക ലിന് പുറമേ കുമ്പഴ, തിരുവല്ല, കുളനട എന്നിവിട ങ്ങളില്‍ സ്റ്റെപ്പ് കിയോസ്‌കുകള്‍ ഒരുക്കിയിട്ടുണ്ട്. രോഗ പ്രതിരോധ ത്തിന്റെ ഭാഗമായി കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നു ണ്ടെന്ന് ഉറപ്പുവരുത്താന്‍ ശക്തമായ സംവിധാന ങ്ങളാണ് നിലയ്ക്കലില്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്.