സര്‍ക്കാരിന്റെ ലിസ്റ്റില്‍ നിന്നല്ലാതെ ഒരാള്‍ക്കും മുസ്ലിംലീഗ് വീട് നിര്‍മിച്ച് കൊടുക്കില്ലന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
മുണ്ടക്കൈ ചൂരല്‍മല പുനരധിവാസം: സര്‍ക്കാരിന്റെ ലിസ്റ്റില്‍ നിന്നല്ലാതെ ഒരാള്‍ക്കും മുസ്ലിംലീഗ് വീട് നിര്‍മിച്ച് കൊടുക്കില്ലന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. ഏഴ് മാസത്തിലധികം സര്‍ക്കാരിനെ കാത്തിരുന്നുവെന്നും സര്‍ക്കാരിന് ഭൂമി കണ്ടത്താന്‍ കഴിയാതെ വന്നപ്പോഴാണ് സ്വന്തം നിലക്ക് ലീഗ് മുന്നോട്ട് പോയതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഘട്ടത്തിലും മുഖ്യന്ത്രിയുടെയും ഗവണ്‍മെന്റിന്റെയും റവന്യൂ മന്ത്രിയുടെയും ശ്രദ്ധയില്‍പെടുത്തിയാണ് മുന്നോട്ട് പോയത്. മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണന്നും അദ്ദേഹം പറഞ്ഞു.