കര്‍ഷക മാര്‍ച്ചില്‍ ഇന്നും സംഘര്‍ഷം; കര്‍ഷകര്‍ക്കുനേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു
കേന്ദ്രസര്‍ക്കാറിെന്റ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ഡല്‍ഹി ചലോ മാര്‍ച്ചില്‍ വെള്ളിയാഴ്ചയും സംഘര്‍ഷം. ഡല്‍ഹി -ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.
പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നടത്തുന്ന മാര്‍ച്ചില്‍ വ്യാഴാഴ്ച വ്യാപക സംഘര്‍ഷം അരങ്ങേറിയിരുന്നു. ട്രാക്ടറുകളും ഭക്ഷ്യവസ്തുക്കളും പുതപ്പും അവശ്യ സാധനങ്ങളുമായാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് തിരിക്കുന്നത്. ഡല്‍ഹിയുടെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ വെച്ചുതന്നെ പൊലീസ് കര്‍ഷകരെ തടഞ്ഞു. എന്നാല്‍ പ്രതിഷേധം നേരിട്ട് കര്‍ഷകര്‍ മുന്നോട്ടുതന്നെ കുതിക്കുകയാണ്.