വൈത്തിരി തളിപ്പുഴയില്‍ ഗ്രാമഫോണ്‍ മ്യൂസിയം ഒരുക്കി കോഴിക്കോട് സ്വദേശി കെ മുഹമ്മദ് ഷാഫി.വര്‍ഷങ്ങള്‍ പഴകിയ ഗ്രാമഫോണുകളുടെയും പാട്ടുകളുടെയും, ശബ്ദരേഖകളുടെയും ശേഖരങ്ങളാണ് ഷാഫി പുതുതലമുറക്കായി ഒരുക്കിയിരിക്കുന്നത്.
20 വര്‍ഷത്തില്‍ പരം ഇന്ത്യ ഒട്ടാകെ സഞ്ചരിച്ചാണ് കോഴിക്കോട് കല്ലായി സ്വദേശിയായ ഷാഫി തന്റെ പ്രിയപ്പെട്ട ഗ്രാമഫോണുകള്‍ ശേഖരിച്ചത്.1858-ല്‍ നിര്‍മിച്ച ഫോണോഗ്രാം മുതല്‍ 1940-ല്‍ ഇറങ്ങിയ ഗ്രാമഫോണിന്റെ അവസാന ശേഖരം വരെ ഇദ്ദേഹത്തിന്റെ കയ്യില്‍ ഉണ്ട്.ഗ്രാമ ഫോണുകള്‍ നന്നാക്കുന്ന ജോലിയായിരുന്നു ആദ്യം പിന്നീട് ഗ്രാമഫോണുകളോടും, പാട്ടുകളോടുമുള്ള ഇഷ്ടം ഇദ്ദേഹത്തെ ഗ്രാമഫോണ്‍ മ്യൂസിയവും റിസര്‍ച്ച് സെന്റ്ററും തുടങ്ങാന്‍ പ്രേരിപ്പിക്കുകയായിരുന്നു.നിലവില്‍ ഇദ്ദേഹത്തിന്റെ കയ്യില്‍ നിരവധി ഗ്രാമഫോണുകള്‍ , 1000 ഇല്‍ പരം റെക്കോര്‍ഡറുകള്‍ , ഹാര്‍മോണിയം, സിത്താര്‍, ഒരു ലക്ഷത്തിലതികം പാട്ടുകളും കൂടാതെ ഗാന്ധിജി, ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാ ഗാന്ധി തുടങ്ങിയവരുടെ ശബ്ദരേഖകളും ഉണ്ട്.വൈത്തിരി പഞ്ചായത്ത് തളിപ്പുഴയില്‍ ആണ് ഷാഫിയുടെ ഗ്രാമഫോണ്‍ മ്യൂസിയം സ്ഥിതി ചെയ്യുന്നത്..