വെറുതെയൊരു തട്ടുകട എന്ന പേരില്‍ ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ തീം ഡിന്നര്‍ സംഘടിപ്പിച്ചു.ബാച്ച്ലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് കേരളത്തിന്റെ തനത് ഭക്ഷണ രീതികള്‍ കോര്‍ത്തിണക്കി വിവിധ വിഭവങ്ങള്‍ ഒരുക്കിയത്.
പഴയകാല ഓര്‍മകളിലേക്ക് സന്ദര്‍ശകരെ കൂട്ടികൊണ്ടു പോകുന്ന തരത്തിലുള്ള തട്ടുകടകളും പഴയകാല ഉപകരണങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയത് തീം ഡിന്നര്‍ പരിപാടിക്ക് മോഡി കൂട്ടി.വിദ്യാര്‍ത്ഥികളുടെ പഠനത്തിന്റെ ഭാഗമായി വര്‍ഷാവര്‍ഷം നടത്തുന്ന ഫുഡ് ഫെസ്റ്റിവലില്‍ നിന്നും വ്യത്യസ്തമായാണ് ഇത്തവണ തീം ഡിന്നര്‍ സംഘടിപ്പിച്ചത്.ചടങ്ങില്‍ ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ കെ സി റോബിന്‍സണ്‍,വൈസ് പ്രിന്‍സിപാള്‍ വിനു ജോര്‍ജ്, അഡിഷണല്‍ വൈസ് പ്രിന്‍സിപ്പാള്‍ വി എസ് സിയാവുദീന്‍, മാനേജ്‌മെന്റ് ഡയറക്ടര്‍ വിന്നി സിദ്ധാര്‍ഥ് തുടങ്ങിയവര്‍ പങ്കെടുത്തു