ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് സമരം ചെയ്തവര്‍ക്ക് നല്ല നടപ്പ് ശിക്ഷ
പട്ടയം ലഭിക്കാന്‍ തഹസില്‍ദാരുടെ മുറിയില്‍ കയറി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തഹസില്‍ദാരെ വധിക്കാന്‍ ശ്രമിക്കുകയും തടങ്കലില്‍ വെക്കുകയും കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി എന്ന കേസില്‍ കോടതി വിധി പ്രസ്താവിച്ചു.കേസില്‍ മൂന്ന് പ്രതികളെ ഒരു വര്‍ഷത്തേക്ക് നല്ലനടപ്പിനും മുന്ന് പ്രതികളെ വെറുതെ വിടുകയും ചെയ്തു.മാനന്തവാടി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.
2017 ഫെബ്രുവരി 22നാണ് കേസിനാസ്പദമായ സംഭവം തവിഞ്ഞാല്‍ പഞ്ചായത്തിലെ തവിഞ്ഞാല്‍ വില്ലേജില്‍പ്പെട്ട മക്കിമലയിലെ സര്‍വ്വേ നമ്പര്‍ 68/1ആ,90/1 എന്ന സ്ഥലത്തെ കൈവശഭൂമിക്ക് പട്ടയം ലഭിക്കണമെന്നാവശ്യപ്പെട്ട് ആര്‍.എസ്.പി.( ലെനിനിസ്റ്റ് ) പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ നടത്തിയിരുന്നു. സമരങ്ങള്‍ നടത്തിയിട്ടും ഫലം കാണാതെ വന്നപ്പോള്‍ 2017 ഫെബ്രുവരി 22 ന് മാനന്തവാടി തഹസില്‍ദാര്‍ എന്‍.ഐ.ഷാജുവിന്റെ ക്യാമ്പിനില്‍ കയറി കേസിലെ പ്രതികളായ വാവച്ചന്‍ തെക്കെ ചെരുവില്‍, മേഴ്‌സി വെളിയത്ത്, അന്നു ജോസ് എന്നിവര്‍ സ്വന്തം ദേഹത്ത്മണ്ണെണ്ണ ഒഴിക്കുകയും ക്യാബിനില്‍ അതിക്രമിച്ചു കയറി തഹസില്‍ദാരെ ബന്ധിയാക്കി ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി എന്നുമായിരുന്നു കേസ്, ഈ കേസില്‍ വധശ്രമ കേസില്‍ മൂവരെയും വെറുതെ വിടുകയും മറ്റ് രണ്ട് കേസുകളില്‍ മൂവരെയും ഒരു വര്‍ഷത്തെ നല്ലനടപ്പിന് വിടുകയും ചെയ്തു.കേസിലെ മറ്റ് പ്രതികളായ ആര്‍.എസ്.പി.പ്രവര്‍ത്തകരായ ബെന്നി ചെറിയാന്‍, പി.ജെ.ടോമി, ബിജു കാട്ടകൊല്ലി എന്നിവരെ വെറുതെ വിട്ടു കൊണ്ടാണ് സ്‌പെഷല്‍ ജഡ്ജ് പി. സെയ്തലവി വിധി പ്രസ്താവിച്ചത്.കേസില്‍ 36 സാക്ഷികളെയും 38 രേഖകളും പരിശോധിക്കുകയുമുണ്ടായി. പ്രതികള്‍ക്കായി ബിജി മാത്യു ഹാജരായി.കേസില്‍ അപ്പീല്‍ നല്‍കുമെന്ന് സ്‌പെഷല്‍ പബ്ബിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ജോഷി മുണ്ടയ്ക്കല്‍ പറഞ്ഞു.