ഇനി ഓവര്‍ സ്പീഡ് വേണ്ട, പണിപാളും; പിടികൂടാന്‍ ‘മിന്നല്‍ മുരളി’

0

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി ലോകമെമ്പാടും ശ്രദ്ധനേടി .ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ എവിടെയും മിന്നല്‍ എഫക്ട് മാത്രമാണ്.വിവിധ മേഖലകളിലും മിന്നല്‍ മുരളി തരംഗമായി കഴിഞ്ഞു.ഈ അവസരത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഒരു വാര്‍ണിങ് പരസ്യമാണ് ശ്രദ്ധനേടുന്നത്.സ്പീഡില്‍ പോകുന്ന വാഹനങ്ങളെയും ആളുകളെയും പിടിക്കാന്‍ എംവിഡിയുടെ പുതിയ പദ്ധതിയുടെ പരസ്യമാണ് വൈറലാകുന്നത്. മിന്നല്‍ മുരളിയുടെ കോസ്റ്റ്യൂം അണിഞ്ഞ് ടൊവിനോ തന്നെയാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്. പരിധിയില്‍ കൂടുതല്‍ വേഗത്തില്‍ പോകുന്നവരെ കണ്ടെത്താനുള്ള ഒരു ഉപകരണവും ഉണ്ട്. ഈ ഉപകരം ഉപയോഗിച്ച് നിയമം ലംഘിക്കുന്നവരെ പിടിക്കൂടുകയും ശിക്ഷിക്കുകയും ചെയ്യും. അത്തരത്തില്‍ പിടിക്കപ്പെടുന്നവര്‍ക്ക് റിയല്‍ ഹീറോസ് ഗോ സ്ലോ എന്ന ഒരു ടീഷര്‍ട്ടു നല്‍കും.സിനിമാ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് ഈ പരസ്യ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. മിന്നല്‍ മുരളിയെ തോല്‍പ്പിക്കാനാവില്ല മക്കളെ എന്ന് പറഞ്ഞാണ് ടൊവിനോ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.മിന്നല്‍ തരംഗം, ആരും ഇനി മിന്നല്‍ ആകരുത്, എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍.

Leave A Reply

Your email address will not be published.

error: Content is protected !!