തിരുനെല്ലിയില്‍ അഥിതി തൊഴിലാളി ഷോക്കേറ്റ് മരിച്ചു
തിരുനെല്ലി പോത്ത് മൂലയില്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ അടയ്ക്കാ പറിക്കുന്നതിനിടയിലാണ് ആസാം നാഗാപ്പൂണ്‍ ജില്ലയിലെ മുഷ്‌റഫ് അലി (26) ഷോക്കേറ്റ് മരിച്ചത്.ഇന്ന് രാവിലെയാണ് കവുങ്ങില്‍ കയറാനുപയോഗിച്ച ഏണി അബദ്ധത്തില്‍ വൈദ്യുതി കമ്പിയില്‍ തട്ടി അപകടമുണ്ടായത്. ഷോക്കേറ്റ ഉടന്‍ അപ്പപ്പാറ പിഎച്ച്‌സിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.