തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച കോണ്‍ഗ്രസ് ചക്രസ്തംഭന സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തിങ്കളാഴ്ച രാവിലെ 11 മുതല്‍ 11.15വരെ ജില്ലാ ആസ്ഥാനങ്ങളിലാണ് ചക്രസതംഭന സമരം നടത്തുന്നത്.
സമരത്തില്‍ ഗതാഗതക്കുരുക്കുണ്ടാവില്ലെന്ന് കെ സുധാകരന്‍ അറിയിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നികുതി കുറയ്ക്കുമെന്ന് എഐസിസി അറിയിച്ചതായും കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കുന്നത് വരെ സമരം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കാനാവില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഇന്നലെയും ആവര്‍ത്തിച്ചിരുന്നു.