റവന്യു ജില്ലാ ശാസ്ത്രോത്സവത്തിന് മുട്ടില്‍ ഡബ്ല്യു ഒ വി എച്ച് എസ് എസില്‍ തുടക്കമായി.ഉദ്ഘാടനം എംഎല്‍എ ടി സിദ്ദീഖ് നിര്‍വഹിച്ചു. ആദ്യ ദിനം ഗണിതശാസ്ത്രമേളയും, ഐ ടി, സാമൂഹ്യശാസ്ത്രമേളയുമാണ്. കോവിഡ് പ്രതിസന്ധി മൂലം രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമെത്തിയ സ്‌കൂള്‍ ശാസ്ത്രോത്സവത്തിന് മികച്ച പങ്കാളിത്തമാണ് ലഭിക്കുന്നത്.വര്‍ക്കിങ് മോഡലില്‍ പ്രധാന വിഷയമായത്. വയനാടിന്റെ ജീവല്‍ പ്രശ്‌നങ്ങള്‍.പ്രളയ പ്രതിരോധവും .വനം വന്യജീവി കാട്ടുതീ പ്രതിരോധ മാര്‍ഗങ്ങള്‍ സംബന്ധിച്ച വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍ കാഴ്ച്ചക്കാരിലും കൗതുകമായി.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപാണി അധ്യക്ഷനായിരുന്നു.ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ ശശിപ്രഭ,ജനപ്രതിനിധികളായ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍ ചന്ദ്രിക, ആയിഷാബി, മുട്ടില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ, ബി ബഷീര്‍, ആയിഷ കാര്യങ്ങള്‍, സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികളായ പി പി അബ്ദുല്‍ ഖാദര്‍, മുഹമ്മദ് ഷാ മാസ്റ്റര്‍, മുഹമ്മദ് യൂസഫ് ,മുസ്തഫ ഹാജി, പി.ടി എ ഭാരവാഹിയായ , മുഹമ്മദ് ,ശാസ്ത്രമേള സ്വാഗത കമ്മിറ്റി അംഗങ്ങളായ എം മുഹമ്മദ് മാസ്റ്റര്‍ ,അഷ്‌റഫ് കൊട്ടാരം , പി.എ ജലീല്‍ , പത്മാവതി അമ്മ, സുമയ്യ ,വിവിധ അധ്യാപക ഫോറം കോര്‍ഡിനേറ്റര്‍മാരായ ശിവി കൃഷ്ണന്‍ , ബിനുമോള്‍ ജോസ് , മൊയ്തു പി വി എന്നിവര്‍ മുഖ്യാഥിതികള്‍ ആയിരുന്നു .ഉദ്ഘാടന സമ്മേളനത്തില്‍ എം ബഷീര്‍ എന്നിവര്‍ സംസാരിച്ചു