കേരള വിഷന്‍ ന്യൂസ്24×7 മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. പ്രാദേശിക ചാനലുകളുടെ കൂട്ടായ്മയില്‍ പിറന്ന ഈ ചാനല്‍ സത്യസന്ധമായ വാര്‍ത്തകളുടെ ഉറവിടം ആയിരിക്കുമെന്ന് മുഖ്യമന്ത്രി. കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് കീഴിലുള്ള, നൂറോളം ലോക്കല്‍ ചാനലുകളെ കൂട്ടിയോജിപ്പിച്ചുകൊണ്ട്. കേരളത്തിലെ മറ്റ് ചാനലുകളില്‍ നിന്നും വ്യത്യസ്തമായി പ്രവര്‍ത്തിക്കാനും വാര്‍ത്തകള്‍ ഞൊടിയിടയില്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനും കേരള വിഷന്‍ 24ഃ7 ന്യൂസ് ചാനലിന് സാധിക്കും എന്നതില്‍ സംശയമില്ല എന്നും സത്യസന്ധമായ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ചാനലിന് കഴിയട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു. എന്‍ പ്രശാന്ത്. അധ്യക്ഷനായിരുന്നു.വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്. എഡിജിപി പത്മകുമാര്‍ ഐപിഎസ് തുടങ്ങിയവര്‍ വിവിധ ്രേപ്രാഗ്രാമുകളുടെ ലോഞ്ചിംഗ് നിര്‍വഹിച്ചു. പ്രശസ്ത കവി മുരുകന്‍ കാട്ടാക്കട, കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍, കേരള വിഷന്‍ ചാനല്‍ ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മഞ്ജു വാര്യര്‍ അടക്കം പ്രശസ്ത സിനിമാതാരങ്ങള്‍ അണിനിരക്കുന്ന മെഗാ ഈവന്റും നടന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.