24 ലക്ഷംരൂപ വിലവരുന്ന സ്വര്‍ണ്ണം പിടികൂടി .

0

മുത്തങ്ങ ചെക്ക്പോസ്റ്റില്‍ 24 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പിടികൂടി. വാഹന പരിശോധനക്കിടയില്‍ കെ.എസ്.ആര്‍.ടി.സി ബസ് യാത്രക്കാരനായ മഹാരാഷ്ട്ര സ്വദേശിയില്‍നിന്നാണ് സ്വര്‍ണ്ണാഭരണങ്ങള്‍ പിടികൂടിയത്. അര്‍ജുന്‍ മാണിക് എന്നയാളെ കസ്റ്റഡിയിലെടുത്തു.കേരളത്തില്‍ വില്‍പ്പനക്കെത്തിച്ചതാണ് സ്വര്‍ണ്ണം. സ്വര്‍ണ്ണം വയനാട് ജിഎസ്ടി ഇന്റലിജന്റ്സ് വിഭാഗത്തിന് കൈമാറി. മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റ് എക്‌സൈസ് സര്‍ക്കിള്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മജു റ്റി. എംന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് അബ്ദുള്‍ സലീം, പ്രിവന്റീവ് ഓഫീസര്‍മാരായ കെ. ശശി, കെ. എം. സൈമണ്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രഘു.വി, അജേഷ് വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!