ഗവണ്‍മെന്റ് നേഴ്സസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം നടന്നു
കേരളാ ഗവണ്‍മെന്റ് നേഴ്സസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം നടന്നു. മാനന്തവാടി ഐ എം എ ഹാളില്‍ നടന്ന സമ്മേളനം ഒ.ആര്‍. കേളു എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസി ശാന്തമ്മ ടി.കെ അദ്ധ്യക്ഷയായി. വയനാട് മെഡിക്കല്‍ കോളേജില്‍ ആവശ്യത്തിന് നഴ്‌സ്, നഴ്‌സിംഗ് അസിസ്റ്റന്റ് മറ്റു ജീവനക്കാരെയും നിയമിക്കുക, നഴ്‌സുമാര്‍ക്ക് റിസ്‌ക് അലവന്‍സ് ഉറപ്പാക്കുക, താത്കാലിക നഴ്‌സുമാരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുക. തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനംപ്രമേയത്തിലുടെ ആവശ്യപ്പെട്ടു.
അബ്ദുള്‍ , ടി.ബിനീഷ് ഇബ്രാഹിം പള്ളിയാല്‍ , രശോബ് കുമാര്‍, പ്രേംജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.. ജില്ലാ സെക്രട്ടറി മേഴ്‌സി വി. എം സ്വാഗതവും, ജില്ലാ വൈസ് പ്രസിഡന്റ് ഹഫ്സ ബീവി നന്ദിയുംപറഞ്ഞു.സമ്മേളനംപുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ജില്ലാ പ്രസിഡന്റ്
മേഴ്‌സി വി.എം,വൈസ് പ്രസിഡണ്ടുമാരായി ശ്രീജ ബാലകൃഷ്ണന്‍,സിയാത്ത ഇ.കെ. ജില്ലാ സെക്രട്ടറി രശോബ് കുമാര്‍, ജോയിന്റ്‌സെക്രട്ടറിമാരായിവിജയലക്ഷ്മി,നിധീഷ് കുമാര്‍,ജില്ലാ ട്രഷററായി ടിറ്റോ സേവ്യറിനെയും തിരഞ്ഞെടുത്തു.