പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച സംഘത്തിലെ 3 പേര്‍ പിടിയില്‍.
ഏപ്രില്‍ 27 ന് മാനന്തവാടി ആറാട്ട്തറ ഗംഗാധരന്‍ എന്നയാളുടെ വീട് കുത്തിതുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന 60000 രൂപയും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേരെ മാനന്തവാടി പോലീസ് പിടികൂടി. മാനന്തവാടി ആറാട്ട്തറ കപ്പലാംകുഴിയില്‍ കെ കെ ഷാജര്‍(43), വള്ളിയൂര്‍ക്കാവ് കൊല്ലറയ്ക്കല്‍ വീട്ടില്‍ കെ വി ജയേഷ്(37), അമ്പുകുത്തി കിഴക്കനെച്ചാല്‍ വീട്ടില്‍ കെ. ഇബ്രാഹിം (56)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്‍സ്പെക്ടര്‍ എസ് എച്ച് ഓ ബിജു എം.വിയുടെ നേതൃത്വത്തില്‍ എസ്.ഐമാരായ ജാന്‍സി മാത്യു, ഷാജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സെബാസ്റ്റ്യന്‍ എം.ടി, മനു അഗസ്റ്റിന്‍, സജിത് കുമാര്‍, വിപിന്‍, റോബിന്‍ ജോര്‍ജ് സിവില്‍ പോലീസ് ഓഫീസര്‍ അഫ്‌സല്‍ എന്നിവര്‍ ചേര്‍ന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.