അദ്ധ്യാപക തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്നു; ഉദ്യോഗാര്‍ത്ഥികള്‍ സമരത്തില്‍

0

കേരള പബ്ലിക് സർവീസ് കമ്മിഷന്റെ കാറ്റഗറി നം.246/2017 നമ്പർ വിജ്ഞാപനപ്രകാരം ഹയർസെക്കണ്ടറി സ്കൂൾ ടീച്ചർ ഇംഗ്ലീഷ് (ജൂനിയർ തസ്തികയിൽ 10,10.2019 തീയതി നിലവിൽ വന്ന റാങ്ക് ലിസ്റ്റിൽ ലിസ്റ്റിൽ ആകെ 1491 പേരാണ് ഉള്ളത്. റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ 10 മാസം മാത്രം ബാക്കിയുള്ളപ്പോഴും കേവലം 109 പേർക്കാണ് നിയമനം ലഭിച്ചിട്ടുള്ളത്. മുൻ വർഷങ്ങളിൽ, ഒരേ യോഗ്യത ആവശ്യമുള്ള HSST ഇംഗ്ലീഷ് ജൂനിയർ, സീനിയർ തസ്തികകളിലേയ്ക്ക് ഒരുമിച്ച് പരീക്ഷ നടത്തിയിരുന്നതിനാൽ കൂടുതൽ പേർക്ക് അവസരം ലഭിച്ചിരുന്നു HSST ഇംഗ്ലീഷ് (ജൂനിയർ) തസ്തിക എൻട്രി കേഡറായി പരിഗണിച്ചാണ് നിലവിലെ ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത് എന്നതു കൊണ്ട് മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കുന്നതിനുള്ള അവസരം വളരെയധികം പരിമിതമാക്കപ്പെട്ടിട്ടുണ്ട്

ഹയർസെക്കണ്ടറി വകുപ്പിലെ 08.06 2017 ലെ 17 2017 നമ്പർ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ ഹയർസെക്കണ്ടറി സ്കൂളുകളിൽ പുതിയ അധ്യാപക തസ്തികകൾ സൃഷ്ടിക്കുന്നതിന് നിലവിലുള്ള മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തിയിരുന്നു. യഥാർത്ഥത്തിൽ ഉത്തരവ് തീയതി മുതലുള്ള പുതിയ തസ്തികകൾക്കാണ് ഈ മാനദണ്ഡം ബാധകമാകുന്നതെങ്കിലും 2010 -11 അദ്ധ്യായന വർഷം മുതൽ അനുവദിച്ചിരുന്ന ഹയർ സെക്കണ്ടറി ബാച്ചുകളിലെ റഗുലറൈസ് ചെയ്യാനുള്ള തസ്തികകളിലടക്കം ഈ ഉത്തരവ് ബാധകമാക്കുന്നതിന് നീക്കം നടക്കുന്നതായി അറിയുന്നു. ഇതുമൂലം യോഗ്യതയും അർഹതയും നേടി പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉയർന്ന റാലുൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ജോലി എന്നത് സ്വപ്നം മാത്രമായി അവശേഷിക്കാൻ സാധ്യതയുണ്ട്.

നിലവിൽ സർക്കാർ ഹയർസെക്കണ്ടറി സ്കൂളുകളിലെ 1500-ഓളം വരുന്ന HSST English (സീനിയർ) തസ്തികയിലെ അധ്യാപകരുടെ എൻട്രി കേഡർആയ HSST English(ജൂനിയർ) തസ്തികകൾ ആകെ 346 എണ്ണം മാത്രമാണുള്ളത്. സൂചന 1 ഉത്തരവ് പ്രകാരം തസ്തിക നിർണ്ണയം പുന ക്രമീകരിക്കുന്ന പക്ഷം നിലവിലെ റാങ്ക് ലിസ്റ്റിൽ ഉള്ള ഉദ്യോഗാർത്ഥികളെയും, ബ്രാൻസ്ഫർ വഴി പ്രമോഷൻ ലഭിക്കാൻ യോഗ്യതയുള്ള സ്ക്കൂൾ അദ്ധ്യാപകരെയും പ്രതികൂലമായി ബാധിക്കുന്നതാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഹൈസ്കൂളുകളിൽ 2019-20 വർഷത്തെ തസ്തികകൾ പ്രകാരം തന്നെ ഒഴിവുകൾ കണക്കാക്കുന്നതിനും പി.എസ്.സി നിയമനം നടത്തുന്നതിനും സർക്കാർ ഉത്തരവായിട്ടുണ്ടെങ്കിലും ഇതേ മാനദണ്ഡം ഹയർസെക്കണ്ടറി സ്ക്കൂളുകളിൽ ബാധകമാക്കിയിട്ടില്ല. അതിന്റെ കൂടെയാണ് മുൻപില്ലാത്ത വിധം ഹയർസെക്കണ്ടറി തലത്തിൽ തസ്തിക നിർണ്ണയം നടത്തുന്നത്.

സാമ്പത്തിക ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തി അല്ല വിദ്യാഭ്യാസമേഖലയുടെ പ്രവർത്തനങ്ങളെ വിലയിരുത്തേണ്ടത് എന്നാണ് കാലാകാലങ്ങളായി ഇടതുപക്ഷ സർക്കാറുകൾ സ്വീകരിച്ചുന്ന നയം. സർക്കാർ സ്കൂളുകളുടെ ഭൗതിക സൗകര്യങ്ങളും പ്രവർത്തനമികവും വർധിപ്പിക്കുന്നതിൽ നാളിതുവരെയുള്ള ഇടതുപക്ഷ സർക്കാറുകളുടെ പ്രവർത്തനങ്ങളും ഏറെ ശ്ലാഘനീയമാണ്. തസ്തികകൾ വെട്ടിച്ചുരുക്കി വിദ്യാഭ്യാസ മേഖലയെ ലാഭകരംആക്കുക എന്നത് ഒരിക്കലും ഇടതുപക്ഷത്തിൻറെ നയമല്ല. നിലവിലെ ഒഴിവുകളിൽ അടക്കം നിയമനം നടക്കാത്ത ഈ സാഹചര്യത്തിൽ മുൻ വർഷങ്ങളിൽ ചെയ്തിട്ടില്ലാത്ത വിധം ഹയർസെക്കൻഡറി സ്കൂളുകളിലെ ഇംഗ്ലീഷ് അധ്യാപക തസ്തികകൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഒട്ടനേകം കം ഉദ്യോഗാർഥികളുടെ യുടെ ഭാവി ഇരുളടഞ്ഞ താക്കുന്നതാണ്.

നിലവിൽ ജൂനിയർ തസ്തിക അധികമാണ് എന്നതിനാലാണ് നിയമനത്തിലെ മെല്ലെപ്പോക്ക് എന്നാണ് സൂചന.

എന്നാൽ 1500-ഓളം വരുന്ന സീനിയർ അദ്ധ്യാപക കാലാകാലം വരുന്ന ഒഴിവുകൾ സമയബന്ധിതമായി നികത്തുകയും മുൻ വർഷങ്ങളിലെ ബാച്ചുകളിലെ തസ്തികകൾ അനുവദിക്കുകയും ചെയ്യുന്ന മുറയ്ക്ക് തസ്തിക അധികരിക്കുകയോ അധിക സാമ്പത്തിക ബാധ്യത വരികയോ ഇല്ല. കൂടുതൽ പേർക്ക് തൊഴിലവസരം സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്. നിലവിൽ ജൂനിയർ വിഭാഗത്തിലേയ്ക്ക് മാത്രമാണ് നിയമനം എന്നതിനാൽ ജൂനിയർ വിഭാഗത്തിൽ ആളില്ലാതെ വരുന്നത് സിനിയർ അദ്ധ്യാപക തലത്തിലും നികത്തുവാൻ പറ്റാത്ത ഒഴിവുകളായി ശേഷിക്കും. നിലവിൽ തന്നെ സീനിയർ തസ്തികയിലേയ്ക്ക് നടന്ന പ്രമോഷൻ ഒഴിവുകൾ ഉൾപ്പെടെ 60 ഓളം ഒഴിവുകളാണ് നികത്താതതായി ഉള്ളത്.

പി.എസ്.സി പരീക്ഷകൾക്കുള്ള നോട്ടിഫിക്കേഷൻ വിളിച്ച് ലിസ്റ്റ് തയ്യാറാക്കുന്നതിന് ഏകദേശം 5-6 വർഷം എടുക്കുന്നുണ്ട്. എന്നിട്ടും 3 വർഷ കാലാവധി തീരുന്നതിനകം നിലവിലെ ഒഴിവുകളിൽപ്പോലും നിയമനം തടസ്സപ്പെടുന്നു എന്നത് അർഹതയും യോഗ്യതയും നേടിയ ശേഷം സംസ്ഥാനതല പരീക്ഷയിൽ മുൻനിര റാങ്കുകൾ നേടിയ ഉദ്യോഗാർത്ഥികളോടുള്ള തികഞ്ഞ അനീതിയാണ്.

ഈ വർഷം സ്റ്റാഫ് ഫിക്സേഷൻ തൽസ്ഥിതി തുടരുന്നതിനും പ്രമോഷ മുഖേനയും മറ്റും ജൂനിയർ തസ്തികയിൽ നിലവിലുള്ള മുഴുവൻ ഒഴിവുകളും പി.എസ്.സിയ്ക്ക് റിപ്പോർട്ട് ചെയ്യുന്നതിനും സർക്കാർ ഉത്തരവായി ല്ലെങ്കിൽ ഇനിയൊരു പി.എസ്.സി പരീക്ഷ എഴുതാനാവാത്ത വിധം പ്രായപരിധി കഴിഞ്ഞു പോയ നിരവധി തൊഴിലന്വേഷകർക്ക് ഒരു സർക്കാർ ജോലി എന്നത് വെറും സ്വപ്നം മാത്രമായി അവശേഷിക്കും.

പി എസ് സി റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം വേഗത്തിലാക്കണമെന്നും നിലവിലെ തസ്തികകൾ വെട്ടി കുറയ്ക്കാതെ മുഴുവൻ ഒഴിവുകളിലേയ്ക്കും നിയമനം നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഹയർസെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് ഇംഗ്ലീഷ് ജൂനിയർ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾ ഇന്ന് 23 11 2021 ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സമരം തുടങ്ങി. രാവിലെ 10 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച് സെക്രട്ടറിയേറ്റിനു മുന്നിലെത്തി സമരം ആരംഭിച്ചു. സമര സമിതി ഭാരവാഹികളായ നിഖിൽ വയനാട്, ഭരതി  തിരുവനന്തപുരം, മായാ കൊല്ലം, രമ്യ മലപ്പുറം എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!