സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളോടെ ലോക്ഡൗണ്‍ ഇന്നും തുടരും. ഇളവുകള്‍ നാളെ മുതല്‍ പതിവുപോലെ ടിപിആര്‍ കുറവുള്ള സ്ഥലങ്ങളില്‍ ദേവാലയങ്ങള്‍ ഇന്നും തുറക്കും. പ്രവേശനാനുമതി 15 പേര്‍ക്കു മാത്രം സ്വകാര്യ ബസ് സര്‍വീസ് ഉണ്ടാകില്ല. അവശ്യസേവന മേഖലയിലുള്ളവര്‍ക്കായി കെഎസ്ആര്‍ടിസി പരിമിത സര്‍വീസുകള്‍ നടത്തും. ടിപിആര്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരും.
അവശ്യമേഖലയിലുള്ളവര്‍ക്കും ആരോഗ്യ സേവനങ്ങള്‍ക്കും മാത്രമാണ് ഇന്നും ഇളവ്. ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ബേക്കറികള്‍, ഭക്ഷ്യോല്‍പന്നങ്ങള്‍, പലവ്യഞ്ജനം, പഴം, പച്ചക്കറി, മത്സ്യ, മാംസ വില്‍പന ശാലകള്‍, ബൂത്തുകള്‍, കള്ളു ഷാപ്പുകള്‍ എന്നിവയ്ക്കു മാത്രമാണ് പ്രവര്‍ത്തനാനുമതി (രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ). ഹോട്ടലുകളില്‍ നേരിട്ടെത്തി പാഴ്‌സല്‍ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം. നിര്‍മാണ മേഖലയിലുള്ളവര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പ്രവര്‍ത്തിക്കാം.