വൈദ്യുതി നിയന്ത്രണം; കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി

0

ദിനം പ്രതി റെക്കോര്‍ഡ് കടക്കുന്ന വൈദ്യതി ഉപയോഗത്തെ പിടിച്ചുനിര്‍ത്താന്‍ ഊര്‍ജിത ശ്രമവുമായി കെഎസ്ഇബി. എല്ലാ പ്രദേശങ്ങളിലെയും സ്ഥിതിഗതികള്‍ എകോപിപ്പിക്കാന്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 11 കോടി യൂണിറ്റിനു മുകളില്‍ തുടരുകയാണ് 112.52 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ ആകെ ഉപയോഗം. പീക്ക് ടൈം ആവശ്യകതയും കൂടിയതായാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. 5754 മെഗാവാട്ടായിരുന്നു ഇന്നലെ പീക് ആവശ്യകത. മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണകരമായതോടെ കൂടുതല്‍ ഇടങ്ങളില്‍ നിയന്ത്രണം വരും.

രാത്രി ഏഴിനും പുലര്‍ച്ചെ രണ്ടിനുമിടയില്‍ 10 മിനുട്ട് നേരത്തേക്കാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് ദിവസമായി തുടരുന്ന നിയന്ത്രണം ഗുണം ചെയ്തിട്ടുണ്ടെന്ന വിലയിരുത്തലിന് പിന്നാലെ, വൈദ്യുതി നിയന്ത്രണം തുടരാനും കൂടുതല്‍ ഇടത്തേക്ക് വ്യാപിപ്പിക്കാനുമാണ് ശ്രമം. ഒപ്പം സംസ്ഥാനത്തെ ഏത് ഭാഗത്തെയും വൈദ്യുതി പ്രശ്‌നം പരിഹരിക്കാനും സ്ഥിതിഗതികള്‍ എകോപിപ്പിക്കാനുമായി തുടങ്ങിയ കണ്ട്രോള്‍ റൂം തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു.

 

 

Leave A Reply

Your email address will not be published.

error: Content is protected !!